അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചില്ല; മൂന്ന് പൊലിസുകാര്‍ക്കെതിരേ കേസെടുത്തു
സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ തയാറാകാതിരുന്ന മൂന്ന് പൊലിസുകാര്‍ക്കെതിരേ കേസെടുത്തു.
വാഹനത്തില്‍ രക്തക്കറയാകുമെന്ന് പറഞ്ഞ് അപകടത്തില്‍പ്പെട്ട രണ്ടു യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ട് പോവാന്‍ തയാറാവാതിരുന്ന പൊലിസുകാര്‍ക്കെതിരേയാണ് കേസെടുത്തത്. സഹാറന്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
യുവാക്കളെ ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് 17 വയസുകാരായ അര്‍പത് കുരാന, സണ്ണി എന്നിവര്‍ മരിച്ചിരുന്നു. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിന്നിടെ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുവരുടെയും കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പരുക്ക് ഗുരതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് രക്തം വാഹനത്തിലാവുമെന്ന് പറഞ്ഞ് അതില്‍ കയാറ്റാന്‍ തയാറായില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് പൊലിസുകാര്‍ക്കെതിരേ മനപ്പുര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തെന്ന് സഹാറന്‍പൂര്‍ എസ്.പി പ്രതാപ് സിങ് പറഞ്ഞു. ഇവര്‍ക്കെതിരേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതാപ് സിങ് പറഞ്ഞു. ദൃക് സാക്ഷികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."