ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും - പരിഹാസവുമായി ജയശങ്കര്‍
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.
ഹര്‍ദിക്, അല്‍പേഷ്, ജിഗ്‌നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ലെന്ന് പറയുന്ന ജയശങ്കര്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് ആവര്‍ത്തിച്ചുറപ്പിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ത്രിപുരയിലെ ഭരണം നിലനിര്‍ത്താന്‍ അഹിംസ പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണെന്നതും വിലപ്പോയില്ലെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ത്രിപുരയല്ല കേരളവും പോയാലും പരിപാടിയില്‍ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്പിണറായി ലൈന്‍. കോണ്‍ഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദര്‍ശമാണ് നമുക്ക് പ്രധാനം- ജശ്ഹകര്‍ പരിഹസിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കറിന്റെ കടന്നാക്രമണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഹര്‍ദിക്, അല്‍പേഷ്, ജിഗ്‌നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ല. കോണ്‍ഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ചുറപ്പിച്ചു.
കോണ്‍ഗ്രസുമായി ചേര്‍ന്ന് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്ട്രീയ രേഖ, ബംഗാള്‍ സഖാക്കളുടെ പിന്തുണയോടെ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചതാണ്. ത്രിപുരയിലെ ഭരണം നിലനിര്‍ത്താന്‍ അഹിംസ പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകള്‍ക്ക് യെച്ചൂരി ലൈന്‍ തളളപ്പെട്ടു.
ത്രിപുരയല്ല കേരളവും പോയാലും പരിപാടിയില്‍ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്പിണറായി ലൈന്‍. കോണ്‍ഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദര്‍ശമാണ് നമുക്ക് പ്രധാനം.
കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണം, ഒരുമിച്ച് എതിര്‍ത്തു തോല്പിക്കണം. അതിനു പുരോഗമന മതേതര ബദല്‍ ഉയര്‍ന്നു വരണം.
ഹര്‍ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്‍ബറോയില്‍ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല.
നരേന്ദ്രമോദിയേക്കാള്‍, രാഹുല്‍ഗാന്ധിയേക്കാള്‍ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാന്‍ യോഗ്യന്‍.
ഇനി, 2019ല്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉന്‍ ആണവായുധം തന്നും സഹായിക്കും.
ചെങ്കോട്ടയിലും ചെങ്കൊടി പാറും;
പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."