'മെയ്ഡ് ഇന്‍ ഇന്ത്യ ബിഎസ് 6 എന്‍ജിനുമായി' ബെന്‍സ്
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ അവതരിപ്പിച്ചു.
മെഴ്‌സിഡീസ് എസ് ക്ലാസ് ലക്ഷ്വറി സെഡാനാണ് ബിഎസ് 6 എന്‍ജിനില്‍ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ പുണെ സെന്ററില്‍ നടന്ന ചങ്ങില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
വായു മലിനീകരണം വളരെയേറെ കുറക്കാന്‍ ബിഎസ് 6 എന്‍ജിന്‍ സഹായിക്കും. നിലവില്‍ ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങളാണ് രാജ്യത്ത് ഓടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലായിരുന്നു ഇത് നിര്‍ബന്ധമാക്കിയത്.
2020 എപ്രില്‍ മുതല്‍ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുമെന്ന് നേരത്തെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വര്‍ധിച്ചുവരുന്ന വായു മലിനീകരണം പിടിച്ചുനിര്‍ത്താന്‍ ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് രാജ്യം നേരെ ബിഎസ് 6 മാനദണ്ഡത്തിലേക്ക് മാറുന്നത്.
286 എച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. മുന്‍മോഡിലനെ അപേക്ഷിച്ച് ടോര്‍ക്ക് 20 എംഎം കുറവാണ്, 28 എച്ച്പി പവര്‍ കുടുതലും. നിലവിലുള്ള എന്‍ജിനെക്കാള്‍ 68 ശതമാനം കുറവ് നൈട്രസ് ഓക്‌സൈഡ് മാത്രമേ ബിഎസ് 6 എന്‍ജിന്‍ പുറത്തുവിടുകയുള്ളു. പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 82 ശതമാനവും കുറവാണ്. അതേസമയം ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കും. പുതിയ മോഡല്‍ എപ്പോള്‍ പുറത്തിറക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."