' വിനാശകാരി ഫംഗസിന്റെ വ്യാപനം ഗോതമ്പില്‍, മനുഷ്യരാശിക്ക് ഭീഷണി
ഒരാളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാവത്ത ഒരു ആഹാരപദാര്‍ഥമാണ് ഗോതമ്പ്. ഗോതമ്പ് കൊണ്ടുള്ള ഏത് ഭക്ഷണവും മനുഷ്യന്റെ ദഹനവ്യവസ്ഥയെ തകിടം മറിക്കാത്തതാണെന്നാണ് വിശ്വാം. അതിനാലാണ് മൈദ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളെ ആരോഗ്യരംഗം പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഇവയെയും ഭയപ്പെടേണ്ട അവസ്ഥ വന്നിരിക്കുകയാണ്. കാരണം യുജി-99 എന്ന ഫംഗസാണ്.
യുജി -99 എന്നറിയപ്പെടുന്ന പ്രതേകതരം ഫംഗസ് ഗോതമ്പ് ചെടിയില്‍ രോഗം പരത്തുന്നു. ഗോതമ്പിനെ ആക്രമിക്കുന്ന മറ്റ് ഫംഗസുകളില്‍ നിന്നും വിനാശാകാരിയാണ് ഈ ഫംഗസെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അതിനാല്‍ ഇവ ആഗോള ഭക്ഷ്യവിതരണത്തിന് ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ഭയക്കുന്നു.
മറ്റു ഫംഗസുകളേക്കാള്‍ വിനാശാകാരിയും കാണ്ഡത്തെ ബാധിക്കുന്ന മറ്റു രോഗകാരികളേക്കാള്‍ പെട്ടെന്ന് വ്യാപിക്കുന്നവയുമാണിവ. അതിനാല്‍ ഇതിന്റെ ആക്രമണവും വലുതായിരിക്കും. ഇതിനെതിരേ ഒരു പ്രതിരോധസംവിധാനം പൂര്‍ണമായും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല ശാസ്ത്രകാരന്മാര്‍ക്ക്. കാരണം യു.ജി-99 മാറുന്ന ആവാസവ്യവസ്ഥയെ അവ അതിജീവിക്കുന്നു എന്നതാണ്. അതിനാല്‍, അതിനെതിരേ പ്രയോഗിക്കുന്ന പ്രതിരോധസംവിധാനത്തെ അവ മറികടക്കുന്നു. അതിനാലാണ് ഈ ഫംഗസുകള്‍ മറ്റ് ഫംഗസുകളേക്കാള്‍ വിനാശാകാരിയാണെന്ന് ശാസത്രജ്ഞര്‍ പറയുന്നത്.
[caption id="attachment_479019" align="alignnone" width="620"] യു.ജി 99 ബാധിച്ച ഗോതമ്പ് ചെടി[/caption]നിലവില്‍ 13 തരം യു.ജി 99 ഫംഗസ്സുകള്‍ അറിയപ്പെടുന്നുണ്ട്. അവയുടെ പെട്ടെന്നുള്ള മാറ്റത്തെ എങ്ങനെ ചെറുക്കാം എന്നതാണ് വിദഗ്ധരുടെ മുന്നിലുള്ള വെല്ലുവിളി. വ്യത്യസ്ത തരം യുജി.99 ഫംഗസുകള്‍ക്ക് വ്യത്യസ്ത സഹചര്യമാറ്റങ്ങളുള്ളതിനാല്‍ അവ വ്യത്യസ്ത ആവാസവ്യവസ്ഥയിലേക്ക് നീങ്ങുകയും വ്യത്യസ്ത ഗോതമ്പ് ചെടികളെ ബാധിക്കുക്കയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെ പഠിച്ച് പ്രതിരോധം ഒരുക്കുക എന്നതാണ് ശാസ്ത്രജ്ഞരുടെ മുമ്പിലുള്ള പ്രതിസന്ധി.
യു.ജി മറ്റ് കീടങ്ങളെ പോലെ ഒരേ തരം മാത്രമല്ല. പകരം രണ്ട് വ്യത്യസ്ത രീതിയില്‍ പ്രജനനം നടത്തുന്നു. ഇതിന്‍ ഒരേ തരം പകര്‍പ്പുകളോ ക്ലോണുകളൊ ആണ് ഇവ ഉണ്ടാക്കുക.. അതിനാല്‍ ഗോതമ്പിനെ കൂടുതല്‍ ശക്തിയില്‍ ആക്രമിക്കുന്നു. ഇതിന് പുറമെ യു.ജി -99 വ്യത്യസ്ത രീതിയില്‍ ഉല്‍പ്പാദിക്കപ്പെടുന്നു. രണ്ട് വ്യത്യസ്ത പരാഗ രേണുകള്‍ കൂടിച്ചേര്‍ന്ന് അവയുടെ ജനിതക സങ്കലനത്തിലൂടെയാണ് ഇവയുടെ പ്രജനനം. യു.ജി -99 ന് ഇത്തരത്തില്‍ സംഭവിക്കുന്നത് അവയുടെ രണ്ടാമത്തെ അഥിതേയ ജീവികളിലാണ്. (ആഫ്രിക്കയിലെ ബാര്‍ബറി ചെടികളിലാണ് ഇത് കാണപ്പെടുന്നു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."