HOME
DETAILS

വാര്‍ത്തയെഴുത്തിലെ സ്ഥലകാല ബോധം

  
backup
January 22 2018 | 18:01 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2

സ്ഥലകാലബോധം എന്നൊരു പറച്ചില്‍ ഭാഷയില്‍ പലപ്പോഴായി ഉപയോഗിക്കുന്ന ഒരു കൂട്ടുവാക്കാണ്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും എഴുതുമ്പോഴും സ്ഥലകാലബോധം അനിവാര്യമാണ്. 

 

റോഹിംഗ്യന്‍ അഭയാര്‍ഥി ജീവിതങ്ങളുടെ നിസ്സഹായതകള്‍ ഗൂഗിളില്‍ നോക്കി വാര്‍ത്തയാക്കുമ്പോഴും സുഹൃത്ത് ഫോണില്‍ പറഞ്ഞു കൊടുക്കുന്ന വിവരങ്ങള്‍ കേട്ടെഴുതുമ്പോഴും ഒരു മാധ്യമപ്രവര്‍ത്തകന് നഷ്ടമാവുന്നത് സ്ഥല ദര്‍ശനമാണ്.
വാര്‍ത്തയുടെ ദൃശ്യമായ ചുറ്റുപാടില്‍ നിന്ന് സ്വയം അകന്നെഴുതുന്ന വാര്‍ത്താവിവരങ്ങളില്‍ അതെഴുതുന്നവന്റെ അനുമാനങ്ങളാണ് പ്രത്യക്ഷപ്പെടുക.


കാഴ്ചയുടെയും അന്വേഷണത്തിന്റെയും വഴിയില്‍ വരാത്ത വാര്‍ത്തകള്‍ കേവലമൊരു വൈക്കോല്‍ നോക്കു കുത്തിയാണ്.
വാര്‍ത്തയെഴുത്ത് ചരിത്രനിര്‍മിതിയുടെ ഭാഗമാവണമെന്നുണ്ടെങ്കില്‍ അതില്‍ വസ്തുനിഷ്ഠമായ വസ്തുതകള്‍ വേണം. സ്വയം നിര്‍മിത വസ്തുതകള്‍ സൃഷ്ടിക്കുമ്പോള്‍ അതില്‍ നിന്ന് വിഷയത്തിന്റെ സത്ത ചോര്‍ന്ന് പോകും.
ഇന്നലത്തെ പത്രം പോലെ തന്നെയാണ് നമുക്കിന്നത്തെയും പത്രം. അന്നന്നത്തെ പത്രം മറിക്കുമ്പോള്‍ നമുക്കതില്‍ പുതുമ തോന്നുന്നില്ലെങ്കില്‍ എഴുതുന്ന വാര്‍ത്തയില്‍ സാഹിത്യസൗന്ദര്യം ഇല്ലെന്നാണര്‍ഥം.
വായനക്ക് ശേഷം എടുത്തുവയ്ക്കാനും പിന്നീടൊരു നേരത്ത് മറിച്ചുനോക്കാനും പത്രപ്പേജുകള്‍ പ്രയോജനമാവണമെന്നുണ്ടെങ്കില്‍ നിറമുള്ള ആലോചനകള്‍ നിറക്കണം. ലക്ഷ്യത്തെ തകര്‍ക്കുന്ന മാര്‍ഗമായി റിപ്പോര്‍ട്ടുകള്‍ മാറരുത്.


പത്രപ്രവര്‍ത്തനമെന്നത് ഓരോ മേഖലകളിലെയും മാനുഷിക നിലപാടുകള്‍ക്കുള്ള പ്രതിരോധവും പ്രതിഷേധവുമാണ്. വാക്കുകള്‍ കൊണ്ടുള്ള സമരമാണത്.
ഒറ്റക്കും സംഘമായും ചേര്‍ന്ന് നയിക്കുന്ന എഴുത്തു കല അതത് കാലത്തെ അടയാളപ്പെടുത്തുന്ന ചരിത്ര നിര്‍മിതികൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago