പദ്മാവത്: മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന വിവാദമായ പദ്മാവത് ചിത്രത്തിനുള്ള വിലക്ക് നീക്കിയ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഈ മാസം 18ലെ ഉത്തരവില്‍ ഭേദഗതിവരുത്തുകയോ ഉത്തരവ് പുനഃപരിശോധിക്കുകയോ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ക്രമസമാധാനത്തിന് ഭംഗംവരുന്ന വിധത്തിലുള്ള വിവാദമായ സിനിമകള്‍ വിലക്കണമെന്നും രാജ്യത്തെ ചലച്ചിത്ര നിയമപ്രകാരം ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാവും പരിഗണിക്കുക.
അതിനിടയില്‍ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ മേവാറില്‍ യുവാവ് 350 അടി ഉയരത്തിലുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സിനിമ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നാല്‍ മാത്രമേ താഴെയിറങ്ങൂ എന്നും ഇയാള്‍ ഭീഷണി മുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."