രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ബന്ദുമായി കര്‍ണാടക
ബംഗളൂരു: രണ്ടാഴ്ചക്കുള്ളില്‍ കര്‍ണാടകയില്‍ രണ്ട് ബന്ദ്. ഈ മാസം 25ന് മഹാദായി നദിയില്‍ നിന്ന് ഗോവ വെള്ളം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു ബന്ദ്. മറ്റൊന്ന് സംസ്ഥാനം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടയില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ബംഗളൂരു നഗരത്തില്‍ എത്തുന്ന ഫെബ്രുവരി നാലിനാണ് .
കര്‍ണാടകയില്‍ നിന്നുത്ഭവിച്ച് ഗോവയിലൂടെ ഒഴുകുന്ന നദിയാണ് മഹാദായി. ഉത്തര കന്നഡ മേഖലകളിലെ കൃഷി ഈ നദിയില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വെള്ളം വിട്ടുല്‍കാന്‍ ഗോവ തയാറാകാത്തത് വലിയ പ്രതിഷേധമാണ് കര്‍ണാടകയില്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 25ന് ബന്ദ് നടത്തുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഈ നദിയെ ചൊല്ലി രൂക്ഷമായ തര്‍ക്കത്തിലാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഗോവ, കര്‍ണാടകയിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിക്കുമുന്‍പില്‍ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി നാലിന് ഹര്‍ത്താല്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."