HOME
DETAILS
MAL
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകള്‍ വരുന്നു
backup
January 22 2018 | 21:01 PM
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ട്രെയിന്‍, റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടിവി സംവിധാനം വരുന്നു. സുരക്ഷിതമായ യാത്രക്കായി 12 ലക്ഷം സി.സി.ടി.വി കാമറകളാണ് റെയില്‍വേ അധികൃതര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. 11,000 ട്രെയിനുകളിലും 8,500 റെയില്‍വേ സ്റ്റേഷനുകളിലുമാണ് സി.സി.ടി.വി ഏര്‍പ്പെടുത്തുക.
ഇതിനായി 3,000 കോടി രൂപ 2018-2019 ബജറ്റില്‍ വകയിരുത്തും. ഓരോ ബോഗിയിലും എട്ട് കാമറകള്‍ ഘടിപ്പിക്കും. പ്രവേശന കവാടം, ഇരിപ്പിടം, പ്രധാന ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകളില്‍ കാമറ സ്ഥാപിക്കുക.നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും ഇപ്പോള്‍ സി.സി.ടി.വി സംവിധാനമുണ്ട്. മെയില്‍, എക്സ്പ്രസ്, ലോക്കല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആധുനിക കാമറ സംവിധാനം സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."