HOME
DETAILS

അമേരിക്കയില്‍ ഭരണപ്രതിസന്ധി തുടരുന്നു

  
backup
January 22 2018 | 23:01 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8

വാഷിങ്ടണ്‍: ഭരണപ്രതിസന്ധി പരിഹരിക്കാന്‍ ചേര്‍ന്ന അപൂര്‍വ സെനറ്റ് യോഗവും വിഷയത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ധനബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ അസാധാരണ സെനറ്റ് യോഗം ചേര്‍ന്നത്.
എന്നാല്‍, ഈ യോഗവും കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തട്ടി തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ സെനറ്റ് വീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഖജനാവ് അടച്ചുപൂട്ടിയ ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. ഇതിനു മുന്‍പുതന്നെ പ്രതിസന്ധി മറികടക്കാനായിരുന്നു ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടന്നത്. എന്നാല്‍, ഇതു വിജയം കണ്ടില്ല. ഇതോടെ ഇന്നലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളും ജീവനക്കാര്‍ എത്താത്തതിനാല്‍ അടഞ്ഞുകിടന്നു.
പതിനായിരക്കണക്കിനു തൊഴിലാളികളാണ് സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോയത്. രാജ്യത്തെ ദേശീയ ഉദ്യാനങ്ങളും മ്യൂസിയങ്ങളുമെല്ലാം ഇന്നലെ അടഞ്ഞുകിടന്നു. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അടച്ചിട്ടതായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കുടിയേറ്റ വിഷയത്തില്‍ തീരുമാനമാകാതെ ഒരു തരത്തിലുമുള്ള അനുരഞ്ജനത്തിനില്ലെന്ന് ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഡെമോക്രാറ്റുകള്‍ അറിയിക്കുകയായിരുന്നു.
അതേസമയം, പ്രതിസന്ധി മറികടക്കാന്‍ സെനറ്റ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം ഞായറാഴ്ചത്തെ യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. ഭരണപ്രതിസന്ധി തുടരുകയും ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ സെനറ്റ് ചട്ടങ്ങള്‍ മാറ്റുന്നത് അടക്കമുള്ള മറ്റു നടപടികളിലേക്ക് റിപബ്ലിക്കന്‍ പ്രതിനിധികള്‍ നീങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
സെനറ്റ് ചട്ടം മാറ്റി ചെറിയ ഭൂരിപക്ഷത്തിനു തന്നെ ദീര്‍ഘകാലത്തേക്കു വേണ്ട ബജറ്റ് പാസാക്കിയെടുക്കാന്‍ ശ്രമിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതിര്‍ത്തിയിലെ സുരക്ഷയ്ക്കു വേണ്ടിയും സൈന്യത്തിനു വേണ്ടിയും പോരാടുന്ന റിപബ്ലിക്കന്‍ പ്രതിനിധികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
100 അംഗ സെനറ്റില്‍ ബില്‍ പാസാകാന്‍ 60 പേരുടെ പിന്തുണയാണു വേണ്ടത്. ഇത് ഭേദഗതി ചെയ്യുന്നതിനെ കുറിച്ചാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ആലോചിക്കുന്നത്.
വെള്ളിയാഴ്ച സെനറ്റില്‍ അവതരിപ്പിച്ച ധനബില്‍ തള്ളിപ്പോയതോടെയാണ് അമേരിക്കയില്‍ ഖജനാവ് പൂട്ടിയത്. അടുത്ത ഒരു മാസത്തെ സര്‍ക്കാര്‍കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനായി സെനറ്റില്‍ അവതരിപ്പിച്ച ധനകാര്യ ബില്‍ 48നെതിരേ 50 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച ബില്‍ 197നെതിരേ 230 വോട്ടിന് പാസാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സര്‍ക്കാര്‍ ഖജനാവ് പൂട്ടിയത്. ഇതോടെ രാജ്യത്തെ മിക്കവാറും ഭരണരംഗങ്ങളെയും ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധി തുടരുകയാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago