HOME
DETAILS
MAL
എം.എല്‍.എ.തെറ്റ് തിരുത്തണം: ഐ.എം.എ
backup
January 22 2018 | 23:01 PM
തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്സിനേഷനെതിരേ നിലപാട് സ്വീകരിച്ച എ.എം ആരിഫ് എം.എല്‍.എ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) ആരോപിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ ജനപ്രതിനിധിയായ ആരിഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് തികച്ചും ആശങ്കാ ജനകമാണ്. സംസ്ഥാനത്ത് വാക്സിനേഷന് പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാരും, ആരോഗ്യ മന്ത്രിയും കാണിക്കുന്ന താല്പര്യം മാതൃകാപരമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമറും, സെക്രട്ടറി ഡോ.എന്‍.സുല്‍ഫിയും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."