HOME
DETAILS

ഞാവല്‍പ്പഴം പ്രമേഹത്തെ തടുക്കും

  
backup
February 10 2017 | 19:02 PM

%e0%b4%9e%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4

ഞാവലിന്റെ ജന്‍മദേശം ഇന്ത്യയാണ്. ഇന്ത്യയുടെ പല പ്രദേശങ്ങളിലും സമൃദ്ധിയായി കൃഷിചെയ്തുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. ബ്ലാക്ക്‌ബെറി, ബ്ലാക്ക് പ്ലം എന്നീ ഇംഗ്ലീഷ് പേരുകളില്‍ അറിയപ്പെടുന്നു.
ഇന്ത്യയേക്കാളേറെ തായ്‌ലന്റ്, വെസ്റ്റിന്‍ഡീസ്, കാലിഫോര്‍ണിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലാണ് വന്‍തോതില്‍ കൃഷി ചെയ്യുന്നത്. വാണിജ്യപരമായി വളരെ പിന്നിലാണെങ്കിലും പോഷക ഗുണത്തേക്കാളേറെ ഔഷധഗുണമേറിയ ഒരു പഴമാണ്. ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ചരകസംഹിതയിലും ഞാവല്‍പ്പഴത്തിന്റെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ഞാവലിന്റെ ശാസ്ത്രനാമം സിസിജിയം കുമിനി (ട്യ്വ്യഴശൗാ രൗാശിശ) എന്നാണ്. ഞാവല്‍ ങ്യൃമേരലമ എന്ന വൃക്ഷകുടുംബത്തിലെ അംഗമാണ്. കുരു പാകി മുളപ്പിച്ച് നട്ടു വളര്‍ത്തുന്ന ഞാവല്‍ പത്തുവര്‍ഷം കൊണ്ട് കായ്ക്കാന്‍ തുടങ്ങും. ഒരു മരത്തില്‍ നിന്ന് ഏകദേശം 90-100 കി.ഗ്രാം വരെ പഴം ലഭിക്കും. കടുംവയലറ്റ് നിറമാണ്.
മെയ്-ജൂണ്‍-ജൂലായ് മാസങ്ങളാണ് സീസണ്‍. പഴം പാകമായിത്തുടങ്ങുമ്പോള്‍ പൊട്ടിച്ചില്ലെങ്കില്‍ വളരെ വേഗത്തില്‍ ഞെട്ടറ്റ് കൊഴിഞ്ഞു വീഴും. പഴം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വയലറ്റ് നിറം കുട്ടികള്‍ക്ക് ഈ പഴം പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു. ഏതാണ്ട് ഒരു നെല്ലിക്കയോളം വലിപ്പം വരുന്ന ഈ പഴത്തിന് നേരിയ പുളിയോടുകൂടിയ മധുരവും, കഴിച്ചുകഴിഞ്ഞാല്‍ ഒരു ചവര്‍പ്പുരസവുമാണ്.
ഗ്ലൂക്കോസ്, ഫ്രക്‌ടോസ് എന്നീ പഞ്ചസാരയുടെ വിവിധ രൂപങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഞാവല്‍പ്പഴത്തില്‍ നിന്ന് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ള വിറ്റാമിന്‍ 'സി' യുടെ പകുതിയോളം ലഭിക്കും.

ഔഷധഗുണങ്ങള്‍
ി ആയൂര്‍വേദ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. ഇന്ന് അലോപ്പതി, ഹോമിയോ മരുന്നുകളിലും ഞാവല്‍പ്പഴമോ, കുരുവോ, ഇലയുടെ സത്തോ ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഞാവല്‍പ്പഴത്തിന് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. രക്തദോഷം, രക്തം കട്ടിയാക്കല്‍, വിഷരക്തം എന്നിവക്കെതിരായ ഔഷധ ശക്തി ഈ പഴത്തിനുണ്ട്.
ി ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് കഷായമുണ്ടാക്കി തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം ആരംഭഘട്ടത്തിലാണെങ്കില്‍ സുഖപ്പെട്ടു കണ്ടിട്ടുണ്ട്. ഹോമിയോ ഡോക്ടര്‍മാര്‍ പ്രമേഹത്തിനു നല്‍കി വരുന്ന സിസ്സിജിയം എന്ന മരുന്ന് ഞാവല്‍പ്പഴത്തിന്റെ കുരുവില്‍ നിന്നാണുണ്ടാകുന്നത്. പ്രഷര്‍, ഷുഗര്‍, പിത്തകോപം, ക്ഷയം, രക്തദോഷം, കഫപിത്തം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കുള്ള ഒന്നാന്തരം ഔഷധമാണ് ഞാവല്‍പ്പഴം.
ി പ്ലീഹ വീക്കത്തിന് ഞാവല്‍പ്പഴസത്ത് ഉത്തമ ഔഷധമാണ്. ഉപ്പു വെള്ളത്തിലിട്ട ഞാവല്‍പ്പഴം കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും.
ി രക്തശുദ്ധീകരണത്തിന് വളരെ ഫലപ്രദമാണ്. രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവ് ഗണ്യമായി കുറക്കാന്‍ ഈ പഴത്തിന് കഴിവുള്ളതുകൊണ്ട് പ്രമേഹരോഗത്തിനുള്ള ഒരു സിദ്ധൗഷധമായി ഇതിനെ കരുതുന്നു. പഴത്തിനെക്കാള്‍ കൂടുതല്‍ കുരുവിനാണ് പ്രാധാന്യം.
ഇതിന്റെ കുരുവില്‍ അടങ്ങിയിരിക്കുന്ന ജംബാലൈന്‍ ഗ്ലൂക്കോസൈഡിന്റെ പ്രവര്‍ത്തനമൂലം അന്നജം പഞ്ചസാരയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് തടസം നേരിടുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് സഹായകരമാവുന്നു. ഞാവല്‍പ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ഉചിതമല്ല. ഇത് വായുക്ഷോഭം ഉണ്ടാക്കും.
ി ഞാവല്‍മരത്തിന്റെ പഴവും കുരുവും മാത്രമല്ല മരത്തിന്റെ തോലും ഔഷധവീര്യമുള്ളതാണ്. ഞാവലിന്റെ തോല്‍ ഉണക്കി കത്തിച്ച് വെളുത്ത ചാരം എടുത്തു വയ്ക്കുക.
ഞാവല്‍പ്പഴത്തിന്റെ കുരുക്കൊണ്ടുണ്ടാക്കിയ കാപ്പിയില്‍ ഈ ചാരം ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ആശ്വാസം ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago