നവജാത ശിശുരോഗ വിദഗ്ധരുടെ സമ്മേളനം തുടങ്ങി
കോഴിക്കോട്: നവാജാത ശിശുരോഗ വിദഗ്ധരുടെ 23 ാം സംസ്ഥാന സമ്മേളനത്തിനും തുടര്‍വിദ്യാഭ്യാസ പരിപാടിക്കും കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലില്‍ തുടക്കമായി.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ ദേശീയ പരിശീലകരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.സന്തോഷ് സോന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍.എന്‍.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. രമേഷ് കുമാര്‍, ഡോ. വെങ്കിട്ടേശ്വരന്, ഡോ. വി.ജി പ്രദീപ്കുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് നവജാത ശിശു തീവ്രപരിചരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്പശാലകള് നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ശിശുരോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഡോ. സി.വി കൃഷ്ണന് കുട്ടി, ഡോ. പ്രീതാ രമേശന്, ഡോ. ബലരാജ്, ഡോ. രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."