സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ ചിഹ്നമായി മാറുന്നു: കമല്‍
കോഴിക്കോട്: സിനിമാ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വിചിത്രമായ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ ചിഹ്നമായി മാറുകയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോഴിക്കോട് അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഇടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നുള്‍പ്പെടെയുള്ള ആശങ്കാജനകമായ പുതിയ നിര്‍ദേശങ്ങളാണ് സെന്‍സര്‍ഷിപ്പ് സംബന്ധിച്ച ശ്യാംബെനഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
സിനിമ ഇറങ്ങുന്നതിനു മുന്‍പു തന്നെ കഥ എങ്ങനെയാവണമെന്ന് തീരുമാനിക്കുന്ന കാലഘട്ടത്തില്‍ സിനിമാ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. രജപുത്ര സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംവിധായകനെ മര്‍ദിച്ച സംഭവം ഇതിനുദാഹരണമാണ്. ഫാസിസ്റ്റ് വലതുപക്ഷ നീക്കങ്ങള്‍ എക്കാലത്തും സിനിമയെ പ്രതിരോധത്തിലാക്കാനാണ് ശ്രമിച്ചത്. എത്ര വലിയ നീക്കങ്ങളുണ്ടായാലും സിനിമയെ പരാജയപ്പെടുത്താനാവില്ല. ആരാണെന്നും എന്താണെന്നും അറിയാത്തവരാണ് സെന്‍സര്‍ഷിപ്പിന്റെ വാളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വളരെ വികലമായ സെന്‍സര്‍ നിയമങ്ങളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."