പത്മാവത് റിലീസ് ചെയ്യുന്നതിനെതിരായ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: പത്മാവത് റിലീസ് ചെയ്യുന്നതിനെതിരെ രാജസ്ഥാനും മധ്യപ്രദേശും സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സുപ്രിം കോടതി ഉത്തരവ് എല്ലാവരും പിന്തുടരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്രസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യയാണെന്നും ഇതിന്റെ പേരില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
'ക്രമസമാധാനം നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങല്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാന്‍ പാടില്ല. കോടതി നിര്‍ദ്ദേശം പിന്തുടരേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണണ്ട. എന്നു വച്ച് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കാനാവില്ല'- കോടതി നിരീക്ഷിച്ചു.
ജനുവരി 25നാണ് ചിത്രം രാജ്യവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. അതിനിടെ ചിത്രത്തിന്റെ റിലീസ് തടയുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി സ്റ്റേ ചെയ്ത സുപ്രിംകോടതിയെത്തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ വീണ്ടും സമീപിക്കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പരിഗണിച്ച് സിനിമാട്ടോഗ്രാഫ് നിയമപ്രകാരം ചില സിനിമകള്‍ നിരോധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നു കാട്ടിയായിരുന്നു ഹരജി.
രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയെന്നു പറയുന്ന ചിത്രം അണിയിച്ചൊരുക്കുന്നതു സഞ്ജയ് ലീല ബെന്‍സാലിയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയിലാണു ചിത്രമെടുത്തിരിക്കുന്നതെന്നാണ് ആരാപണം. കോട്ട കീഴടക്കാനെത്തിയ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണു പ്രതിഷേധക്കാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."