ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ നിലച്ചിട്ട് ആറു വര്‍ഷം
കൊടുവായൂര്‍: കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികില്‍സ നിലച്ചിട്ട് ആറു വര്‍ഷം കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നായി പ്രവര്‍ത്തിച്ചിരുന്ന കൊടുവായൂര്‍ സാമൂഹ്യ അരോഗ്യകേന്ദ്രമാണ് സര്‍ക്കാറിന്റെ അനാസ്ഥമൂലം വാര്‍ഡുകള്‍ അടഞ്ഞു കിടക്കുന്നത്. ഓപ്പറേഷന്‍ തിയറ്ററുകളിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്തിട്ടും ഉപയോഗിക്കുവാന്‍ അരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
ഡോക്ടര്‍മാരുടെ കുറവും സ്റ്റാഫ്‌നഴ്‌സുമാരുടെ കുറവുമാണ് കിടത്തി ചികില്‍സ പുനരാരംഭിക്കുവാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം നന്ദിയോട് സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാരെയും മൂന്ന് സ്റ്റാഫ്‌നഴ്‌സുമാരെയും അധികമായി നിയമിച്ചു കിടത്തിചികില്‍സ പുനരാരംഭിച്ചിരുന്നു.
ഒഴിഞ്ഞുകിടക്കുന്ന വാര്‍ഡുകള്‍ ഉപയോഗപെടുത്തുവാന്‍ ജനപ്രതിനിധികള്‍ തയ്യാറായതാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് അറുതിയായത്. ഇതേ രീതിയില്‍ കൊടുവായൂര്‍ സി.എച്ച്.സിയും പ്രവര്‍ത്തിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ പറയുന്നു. ആശുപത്രിയിലെ എക്‌സ്‌റേറൂം അടച്ചിട്ട് ആറുമാസത്തിലധികമായത് രേഗികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. വാഹനാപകടത്തില്‍ പെടുന്നവര്‍ കൂടുതലായി ആശ്രയിച്ചിരുന്ന കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ എക്‌സ്‌റെ റൂം ടെക്‌നീഷ്യനില്ലെന്നപേരിലാണ് അടച്ചിട്ടിരിക്കുന്നത്.
എക്‌സ്‌റേ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപെട്ടുകൊണ്ട് നിരവധി സംഘടനകള്‍ എം.എല്‍.എ, ഡി.എം ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ദിനംപ്രതി നാന്നൂറിലധികം രോഗികള്‍ സന്ദര്‍ശിക്കുന്ന ആശുപത്രിയില്‍ എക്‌സ്‌റെ ഇല്ലാത്തതിനാല്‍ സ്വക്രാര്യ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
കെ.ബാബു എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ കൊടുവായൂര്‍ സി.എച്ച്.സിയില്‍ എക്‌സ്‌റെ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ആശുപത്രിയുടെ അവസ്ഥ പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ സര്‍ക്കാറില്‍ സമ്മര്‍ധം ചെലുത്തുമെന്ന് കെ.ബാബു എം.എല്‍.എ യോഗത്തില്‍ ഉറപ്പുനല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.
പുതുനഗരം, പെരുവെമ്പ്, കിണാശ്ശേരി, വെമ്പല്ലൂര്‍, പല്ലശ്ശന, കണ്ണാടി, വടവന്നൂര്‍ എന്നി പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന സി.എച്ച്.സിയുടെ നിലവിലെ അവസ്ഥക്കുമാറ്റമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."