ഗുണങ്ങളില്‍ നാളികേരം
പോഷകസമൃദ്ധവും ജീവസ്സുറ്റതുമായ ഒരു ഭക്ഷണപദാര്‍ഥമാണ് നാളികേരം. കേരളീയര്‍ക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നായ നാളികേരത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കുന്നത് വളരെ നല്ലതാണ്. തലയില്‍ തേയ്ക്കാന്‍ വെളിച്ചെണ്ണയോളം ഗുണമുള്ള മറ്റൊന്നില്ല. മറ്റു ഭക്ഷണസാധനങ്ങള്‍ പോലെ തേങ്ങ ഒരിക്കലും ജീര്‍ണിക്കുന്നില്ല. കാണാനും തൊടാനും രുചിക്കാനും ഗന്ധം ആസ്വദിക്കാനും ആരും ഇഷ്ടപ്പെടുന്ന ഫലമാണ് തേങ്ങ.
വിളഞ്ഞ തേങ്ങ ഏതാനും ദിവസം പരിചരിച്ചാല്‍ അത് മുളക്കുന്നതായി കാണാം. തേങ്ങ ഏതു ഭക്ഷണ സാധനത്തോടും ചേര്‍ത്തു കഴിക്കാം. പച്ചക്കറികളുടെ കൂടെയും പഴത്തിന്റെ കൂടെയും പയറുവര്‍ഗങ്ങളുടെ കൂടെയും തേങ്ങ ചേരുമെന്നു മാത്രമല്ല സ്വാദിഷ്ഠവും ദഹനക്ഷമവുമായിരിക്കും.
തേങ്ങ പച്ചയായും വേവിച്ചും കറികളായും എങ്ങനെയും കഴിക്കാം. കരിക്ക് കുടിച്ചാല്‍ എന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെടും. തേങ്ങയുടെ ചിരട്ടയോടുകൂടിയ ബ്രൗണ്‍ നിറത്തിലുള്ള നേരിയ തൊലി ഒരിക്കലും ഒരു പാഴ്‌വസ്തുവല്ല.
അതില്‍ ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തേങ്ങ അധികം നേരം തിളപ്പിക്കുകയും അരുത്. വാങ്ങിവയ്ക്കാന്‍ നേരത്തു മാത്രമേ തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ക്കാവൂ. വളരെ ലളിതമായ വിഭവങ്ങള്‍ വെളിച്ചെണ്ണ ചേര്‍ത്തുമാത്രം ഉണ്ടാക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."