പുനര്‍ വിവാഹിതര്‍ക്കും വിധവാ പെന്‍ഷന്‍!
കൊണ്ടോട്ടി: മരണപ്പെട്ടവരുടേയും പുനര്‍വിവാഹിതരായ വിധവകളുടേയും പേരില്‍ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി ധനകാര്യ ജില്ലാ സ്‌ക്വാഡിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ഗുണഭോക്താക്കളടെ വിവരങ്ങള്‍ സമയബന്ധതിമായി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കാതെയാണ് ബാങ്കുവഴിയും, പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയും ലഭിക്കുന്ന തുക ഉറ്റവരും ബന്ധുക്കളും കൈപ്പറ്റി സര്‍ക്കാറിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്നത്. ഇതോടെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് കര്‍ശന പരിശോധനക്ക് വിധേയമാക്കി സമര്‍പ്പിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
60 മുതല്‍ 75 വരെ പ്രായമുള്ളവര്‍ക്കും, വിധവകള്‍ക്കും, 70 ശതമാനത്തില്‍ താഴെ അംഗപരിമിതര്‍ക്കും 1100 രൂപയും,75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 1500 രൂപയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഗുണഭോക്താവ് മരണപ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പെന്‍ഷന്‍ തടയണമെന്നാണ് ചട്ടം. ഇതാണ് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നത്.
പെന്‍ഷന്‍ ബാങ്കുവഴി ലഭിക്കുന്നവര്‍ ഏറെയാണ്. വാര്‍ധക്യ പെന്‍ഷന്‍ ബാങ്കില്‍ നിന്ന് എ.ടി.എം വഴി സ്വീകരിക്കുന്നത് പലപ്പോഴും മക്കളാണ്. പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി മരണപ്പെട്ട വിവരം അറിയാതെ ബാങ്കുകളില്‍ പണം എത്തിക്കൊണ്ടേയിരിക്കും. മാത്രവുമല്ല ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി മൂന്ന് മാസം കൂടുമ്പോള്‍ ഒരുമിച്ചാണ് പെന്‍ഷന്‍ തുക നിലവില്‍ വിതരണം ചെയ്യുന്നത്.
നോട്ടുനിരോധന സമയത്ത് ബാങ്കുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീട്ടിലെത്തിച്ചു നല്‍കുന്ന സമ്പ്രദായം സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സംഘങ്ങളെ കബളിപ്പിച്ച് ബന്ധുക്കള്‍ പണം തട്ടുന്ന സംഭവങ്ങളും വര്‍ധിച്ചിരിക്കുകയാണ്. വിധവകള്‍ പുനര്‍വിവാഹം ചെയ്താല്‍ വിധവാ പെന്‍ഷന്‍ റദ്ദാക്കപ്പെടും.
എന്നാല്‍ പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ പെന്‍ഷന്‍ കൈപ്പറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. വിധവാ പെന്‍ഷനോടൊപ്പം വാര്‍ധക്യ പെന്‍ഷനും സ്വീകരിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് പെന്‍ഷന്‍ തട്ടിപ്പ് തടയാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ അന്വേഷിച്ച് സമയത്തിന് ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് നീക്കണം.
സര്‍ക്കാറിനെ കബളിപ്പിച്ച് പെന്‍ഷന്‍ തുക തട്ടുന്നവര്‍ക്കെതിരേയും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരേയും നടപടിയെടുത്ത് പണം തിരിച്ചടിപ്പിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ലിസ്റ്റില്‍ പ്രാഥമിക അന്വേഷണവും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."