ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരേ ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദവുമായി ബന്ധപ്പെട്ട് തിരിച്ചടിക്കൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മധ്യപ്രദേശിലെ 116 ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് എ.എ.പി. ഈ 116 എം.എല്‍.എമാരും ഇരട്ടപ്പദവി വഹിക്കുന്നവരാണെന്നാണ് എ.എ.പി ആരോപിക്കുന്നത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഭോപ്പാലിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിനു മുന്നില്‍ എ.എ.പി പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അലോക് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ബി.ജെ.പി എം.എല്‍.എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നവരാണെന്ന് തങ്ങള്‍ ഒരു വര്‍ഷം മുന്‍പ് ആരോപണമുയര്‍ത്തിയിരുന്നതാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അലോക് അഗര്‍വാള്‍ പറഞ്ഞു. പരാതിയില്‍ കൃത്യമായ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ബി.ജെ.പി തള്ളി.
ഡല്‍ഹിയിലെ സംഭവങ്ങളില്‍ വിറളി പിടിച്ചാണ് എ.എ.പി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വിളിച്ചു പറയുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് വിജയ് വര്‍ഗീയ ആരോപിച്ചു. 230 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 160 സീറ്റുകളാണുള്ളത്. 116 എം.എല്‍.എമാരെ അയോഗ്യരാക്കിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
തങ്ങളുടെ എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്ക് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് എ.എ.പി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടുവരെ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതിനാണ് 20 എം.എല്‍.എമാരെ അയോഗ്യരാക്കിയത്. രാഷ്ട്രപതിയും തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരേ എ.എ.പി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഇന്നലെ പിന്‍വലിച്ചു. പകരം പുതിയ ഹരജി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."