ബജറ്റ് 2018: കാര്‍ഷിക വരുമാനവും നികുതി പരിധിയില്‍
ന്യൂഡല്‍ഹി: കൃഷിയില്‍ നിന്നുള്ള വരുമാനത്തേയും ആദായ നികുതി പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആദായ നികുതി പരിധിയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിതെന്നാണ് വിവരം.
അതേസമയം ചെറുകിട -നാമമാത്ര കര്‍ഷകരെ ആദായ നികുതി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. എല്ലാ കര്‍ഷകരും നിര്ധനരല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭൂപരിധിയുടെ കണക്ക് നോക്കിയാണ് കര്‍ഷകരെ സമ്പന്നരാണോയെന്ന് നിശ്ചയിക്കുന്നത്.
ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം രാജ്യത്തെ 70 ശതമാനം കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവരാണ്. ഇവരെ നികുതി ഘടനയില്‍നിന്ന് ഒഴിവാക്കിയേക്കും. എന്നാല്‍ 0.4ശതമാനം കര്‍ഷകര്‍ 10 ഹെക്ടറില്‍ കൂടുതല്‍ ഭൂമി ഉള്ളവരാണ്. നാല് മുതല്‍ 10 ഹെക്ടര്‍ വരെയുള്ളവര്‍ 3.7 ശതമാനം വരും. ഇതിന്റെ അടിസ്ഥാനത്തില്‍ 4.1 ശതമാനം കര്‍ഷകരില്‍ നിന്ന് ശരാശരി 30 ശതമാനം കാര്‍ഷിക നികുതി ഈടാക്കാമെന്നാണ് കണക്കാക്കുന്നത്. ഇതുതന്നെ 25,000 കോടിയോളം വരുമെന്നാണ് ലോകബാങ്കിന്റെ ഗ്ലോബല്‍ ടാക്സ് ടീമിലെ രജുല്‍ അവാസ്തി പറയുന്നത്.
സമ്പന്നരായ കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കാമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്്മണ്യം ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നീതി ആയോഗിന്റെ മൂന്നുവര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാനില്‍ കാര്‍ഷിക നികുതി സംബന്ധിച്ചും പ്രത്യേകം പരാമര്‍ശമുണ്ടായിരുന്നു.
എന്നിരുന്നാലും കേന്ദ്ര ധനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ വെളിപ്പെടുത്തല്‍ നടത്താന്‍ തയാറായിട്ടില്ല.
കാര്‍ഷിക നികുതി സംബന്ധിച്ച് ഇതുവരെ ഒരുതീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."