ജംഷഡ്പുരും പൂനെ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് ജംഷഡ്പുര്‍ എഫ്. സി പൂനെ സിറ്റി എഫ്.സിയെ നേരിടും. പൂനെയുടെ ഹോം ഗ്രാണ്ടായ ശ്രീ ശിവ ചത്രപതി സ്പോട്സ് കോംപ്ലക്സിലാണ് മത്സരം. 11 മത്സരത്തില്‍ നിന്ന് 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പൂനെയുള്ളത്. 11 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ജംഷഡ്പുര്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ഇരു ടീമുകളും അവസാന മത്സരത്തില്‍ നല്ല മാര്‍ജിനില്‍ വിജയിച്ചാണ് വരുന്നത്. പൂനെയുടെ അവസാന ഹോം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയുരന്നു. ജംഷഡ്പുരിന്റെ ഹോം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന്റെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. സ്വന്തം ഗ്രൗണ്ടിലായതിനാല്‍ പൂനെക്ക് മുന്‍തൂക്കമുണ്ടെങ്കിലും ശക്തമായ പ്രതിരോധ നിരയുമായാണ് ജംഷഡ്പുര്‍ എത്തുന്നത്.
പരുക്കേറ്റ പ്രതിരോധ താരം അനസ് ടീമില്‍ തിരിച്ചെത്തിയത് ജംഷഡ്പുരിന് കരുത്ത് പകരുന്നുണ്ട്. പൂനെക്ക് ഇന്ന് ജയിക്കാനായാല്‍ 22 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്താനാകും. ജംഷഡ്പുരിന് വിജയിക്കാനായാല്‍ 19 പോയിന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്താനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."