HOME
DETAILS
MAL
പെന്ഷന് വിതരണം; മാള സബ് ട്രഷറിയിലേക്ക് പണം എത്തിയപ്പോള്‍ ഇന്റര്‍നെറ്റ് പണിമുടക്കി
backup
February 11 2017 | 01:02 AM
മാള: മാളയിലെ സബ് ട്രഷറിയിലേക്ക് പണം എത്തിയപ്പോള്‍ ഇന്റര്‍നെറ്റ് പതിവ് പോലെ പണിമുടക്കി. ദിവസങ്ങളായി പെന്ഷന് വേണ്ടി കാത്തിരുന്നവരെ നിരാശയിലാക്കിയാണ് ഇന്റര്‍നെറ്റ് പണിമുടക്കിയത്. ഈ മാസം ഒന്നിന് തുടങ്ങിയ പെന്ഷന് വിതരണം പത്ത് ദിവസമായിട്ടും പൂര്‍ത്തിയായില്ല. കഴിഞ്ഞ ദിവസം വരെ പണം ഇല്ലെന്ന കാരണത്താലാണ് പെന്ഷന് വിതരണം നടക്കാതിരുന്നത്. വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ. ഇടപെട്ട് പണം എത്തിച്ചെങ്കിലും ഇന്റര്‍നെറ്റ് തകരാറിലാവുകയായിരുന്നു. ടോക്കണ്‍ വാങ്ങിയ ശേഷം പണം കിട്ടാതെ ദിവസവും തിരിച്ച് പോകുന്നവരാണ് ഏറെയുമുള്ളത്. മാള ട്രഷറിയില്‍ നിന്ന് അറുന്നൂറോളം പേര്‍ക്കാണ് പെന്ഷന് വിതരണം ചെയ്യാനുള്ളത്. ഓരോ ദിവസവും അഞ്ച് ലക്ഷം രൂപ വീതമാണ് എസ്.ബി.ഐ.യില്‍ നിന്ന് ലഭിച്ചിരുന്നത്. എം.എല്‍.എ ഇടപെട്ട് ഇരുപത് ലക്ഷം ട്രഷറിയില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."