അന്ധനായ മണിയുടെ വീട്ടില്‍ വീണ്ടും വൈദ്യുതി വെളിച്ചം
കൊടകര: അന്ധനായ മണിയുടെ വീട്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈദ്യുതി വെളിച്ചം ഒളി ചിതറിയപ്പോള്‍ മണിക്കും ഭാര്യക്കും അകതാരില്‍ നിറയെ സന്തോഷം. ഭാര്യയും ഭര്‍ത്താവും അന്ധരാണെങ്കിലും വെളിച്ചം ഒന്ന് വേറെ തന്നെയാണല്ലോ.
ജന്മനാ അന്ധനല്ലായിരുന്നെങ്കിലും കുഞ്ഞു നാളില്വന്ന വസൂരി രോഗം മണിയുടെ കണ്ണിലെ വെളിച്ചം എന്നെന്നേക്കുമായി കെടുത്തിയതാണ്. എന്തെങ്കിലും കണ്ട ഓര്മ തന്നെ ഇല്ലെന്നാണ് മണി പറയുന്നത്. ഭാര്യയും കുഞ്ഞിലേ മുതല്‍ അന്ധയാണ്.
ഒരു മകള്‍ ഉള്ളതാണെങ്കില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പമാണ്. കൊടകര മാനാട്ടുകുന്ന് സ്വദേശി ടി.എന്‍ മണിയുടെ വീട്ടില്‍ നേരത്തെ വൈദ്യുതി ഉണ്ടായിരുന്നതാണ്. എന്നാല്‍ വൈദ്യുതി ബില്‍ അടക്കാന്‍ മാര്‍ഗമില്ലാത്തതു മൂലം രണ്ടു വര്‍ഷം മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഇപ്പോള്‍ ആളൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് മണിയുടെ വീട്ടിലും കെ.എസ്.ഇ.ബി സൗജന്യമായി വൈദ്യുതി എത്തിച്ചത്. തീവണ്ടിയില്‍ ചായ കച്ചവടം നടത്തിയും, ലോട്ടറി വിറ്റുമൊക്കെയാണ് മണി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."