മാതൃകയായി കര്‍ഷകന്‍
കല്‍പ്പറ്റ: വീടുകളില്‍ നിന്നു പാഴാക്കി കളയുന്ന മലിനജലം സംഭരിച്ച് കൃഷിക്ക് അനുയോജ്യമാക്കി കര്‍ഷകന്‍ ശ്രദ്ധേയനാവുന്നു. ചീയമ്പം ചെറുതോട്ടില്‍ വര്‍ഗീസെന്ന കര്‍ഷകനാണ് നാടിന് മാതൃകയാകുന്ന പ്രവര്‍ത്തനവുമായി രംഗത്തുള്ളത്.
വരള്‍ച്ച രൂക്ഷമായതോടെ കൃഷിയിടങ്ങളിലെ വിളകള്‍ ഉണങ്ങി നശിക്കുന്നത് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീടുകളില്‍ നിന്നു പുറംതള്ളുന്ന വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഒന്നരയേക്കര്‍ സ്ഥലത്ത് വര്‍ഗീസ് ജലസേചനം നടത്തുന്നത്.
ദിവസേന ആയിരത്തോളം ലിറ്റര്‍ വെള്ളമാണ് ഈ രീതിയില്‍ വിവിധ കൃഷികള്‍ക്കായി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ജലസേചനം നടത്താന്‍ കഴിയുന്നുണ്ടെന്ന് വര്‍ഗീസ് പറയുന്നു. 20000ത്തോളം രൂപ ചെലവഴിച്ചാല്‍ ഈ മാതൃകയില്‍ ജലസേചനം നടത്താന്‍ കഴിയുമെന്നാണ് വര്‍ഗീസ് പറയുന്നത്. പ്രദേശത്ത് മറ്റ് കൃഷിയിടങ്ങളിലെല്ലാം കടുത്ത വേനലില്‍ വരണ്ടുണങ്ങുമ്പോള്‍ മലിനജലത്തെ ആശ്രയിക്കുന്ന വര്‍ഗീസിന്റെ കൃഷിയിടം വരള്‍ച്ചയേല്‍ക്കാതെ പച്ചപ്പ് അണിഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."