വളയം മേഖലയില്‍ കേന്ദ്രസേന പരിശോധന തുടങ്ങി
നാദാപുരം: നാദാപുരത്തെത്തിയ കേന്ദ്രസേന വളയം പ്രദേശങ്ങളില്‍ പരിശോധന തുടങ്ങി. സംഘര്‍ഷ മേഖലയായ നാദാപുരം വളയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അടിക്കടിയുണ്ട@ാകുന്ന സംഘര്‍ഷങ്ങള്‍ അടിയന്തിര നീക്കത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പദ്ധതി തയാറാക്കാനാണ് ഒരാഴ്ചത്തെ ദൗത്യവുമായി കേന്ദ്ര സേനയുടെ 55 സംഘം നാദാപുരത്തെത്തിയത്.
മുന്‍ കാലങ്ങളില്‍ മേഖലയിലു@ണ്ടായ സംഘര്‍ഷങ്ങള്‍ തടയാന്‍ ലോക്കല്‍ പൊലിസിന് കഴിയാത്തത് കേന്ദ്ര രഹസ്യഅന്വേഷണ വിഭാഗം കണ്ടെ@ത്തിയിരുന്നു. ലോക്കല്‍ പൊലിസിന്റെ സഹായമില്ലാതെ തന്നെ പ്രശ്‌ന മേഖലകളില്‍ എത്തിപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഭൂമി ശാസ്ത്ര പഠനവുമാണ് സേന ആദ്യപടിയായി നടത്തുന്നത്.
ഇതിനായി വളയം മേഖലയിലാണ് ഇന്നലെ പഠനത്തിന് സമയം ചെലവഴിച്ചത്. ഇവിടെയുള്ള കല്ലുനിര, ചുഴലി, കുറുവന്തേരി, വാണിമേല്‍ പ്രാദേശികളിലെ ഭൂമിശാസ്ത്ര ഘടന ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ കണ്ടെ@ത്തുന്ന ജോലി പൂര്‍ത്തിയാക്കി. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെ@ത്തിയ വിലങ്ങാട്, തൊട്ടില്‍പ്പാലം ചൂരണിമല എന്നിവിടങ്ങളിലും സായുധസേന പരിശോധന നടത്തി.
ജില്ലയിലെ ഏറ്റവും സെന്‍സിറ്റീവ് ഏരിയയായി ക@െണ്ടത്തിയ പൊലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ചൊവ്വാഴ്ചയാണ് കോയമ്പത്തൂരില്‍ നിന്നും സംഘം നാദാപുരത്തെത്തിയത്.
ഇതില്‍ 40 പേരാണ് വളയം മേഖലയില്‍ പരിശോധന നടത്തിയത്. ഒരാഴ്ചക്കുള്ളില്‍ മേഖലയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."