പാറക്കടവ് അപ്രോച് റോഡ് വീതിയില്ല കാരന്തൂര്‍-പാറക്കടവ് പാലത്തിലെ യാത്ര ദുരിതത്തില്‍
കുന്ദമംഗലം: അപ്രോച്ച് റോഡ് വീതിയില്ലാത്തതിനെ തുടര്‍ന്ന് പാറക്കടവ് പാലത്തിലൂടെയുള്ള യാത്ര ദുരിതത്തില്‍. നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിനു 165 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു.
കുരുവട്ടൂര്‍ പഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന്റെ വീതിക്കുറവു മൂലം വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്.
നാലു ലക്ഷം രൂപ ചെലവഴിച്ചാല്‍ കോണോട്ട് അങ്ങാടി വരെ പാലത്തിന്റെ അനുബന്ധ റോഡ് വീതികൂട്ടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് വീതികൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് കാരന്തൂര്‍ മുസ്‌ലിം ലീഗ് ടൗണ്‍ കമ്മിറ്റി സര്‍ക്കാരിനോട് നിവേദനം മൂലം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കണിയാറക്കല്‍ മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു.
ഹബീബ് കാരന്തൂര്‍, പി.ടി മുഹമ്മദ് ഹാജി, എം.ടി മൊയ്തീന്‍ കോയ, എം.ടി അബൂബക്കര്‍, സിദ്ദീഖ് തെക്കയില്‍, തടത്തില്‍ ആലി ഹാജി, എം.ടി സലിം, വി.കെ ബഷീര്‍ മാസ്റ്റര്‍, വി.പി അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."