HOME
DETAILS
MAL
കേസ് കെട്ടിച്ചമച്ചത്: ശ്രീജിത്ത്
backup
January 25 2018 | 01:01 AM
ചവറ(കൊല്ലം): മാവേലിക്കര കോടതിയില്‍ രാഹുല്‍ കൃഷ്ണ നല്കിയ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് പ്രസ്താവനയിലൂടെ പറഞ്ഞു. ദുബൈയില്‍ രാഹുല്‍ കൃഷ്ണയുടെ കൈയില്‍നിന്നു പത്ത് കോടി രൂപ കടമായി വാങ്ങിയെന്നും അതിന് താന്‍ ചെക്ക് നല്‍കിയതായും എന്നാല്‍ ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ പണം ഇല്ലെന്നും പറഞ്ഞ് ചെക്ക് മടങ്ങി എന്ന് കാണിച്ചാണ് തനിക്കെതിരേ കേസ് നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച കള്ളക്കേസ് കോടതിയുടെ പരിഗണനയിലാണ്.
വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ആയതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ചാനലുകളില്‍ പറയുന്നത് പോലെ ആരെയും വഞ്ചിക്കുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം നിഷേധിക്കുന്നതായും ദുബൈയില്‍ തനിക്കെതിരേ കേസുണ്ടോ എന്ന കാര്യം അറിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."