വിജയന്‍പിള്ള എം.എല്‍.എയുടെ മകന്റെ പേരിലുള്ള കേസില്‍ പൊലിസ് നിയമസഹായം തേടും
കൊല്ലം ചവറ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ളയുടെ മകനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ നിയമസഹായം തേടുമെന്ന് പൊലിസ്.
2016ല്‍ തെരഞ്ഞെടുപ്പ് സമയത്ത് മകന് ശ്രീജിത്ത് പത്തുകോടി രൂപയുടെ ചെക്ക് രാഹുല്‍ കൃഷ്ണന് നല്‍കിയിരുന്നു. ചെക്ക് ബൗണ്‍സ് ആയതിനെ തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ചെക്ക് കേസ് നല്‍കിയിരുന്നു. മാവേലിക്കര കോടതി സിവില്‍ കേസായതിനാല്‍ ചെങ്ങന്നൂര്‍ സബ് കോടതിയിലേക്ക് നല്കി. നിലവില്‍ ഈ കേസില്‍ ഇപ്പോഴും സിവില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
രാഹുല്‍ കൃഷ്ണന് ശ്രീജിത്തിനെതിരേ പൊലിസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസായി നല്‍കിയിട്ടും അത് പൊലിസ് സ്വീകരിച്ചിരുന്നില്ല. പിന്നീട് ചവറ കോടതിയില്‍ രാഹുല്‍ കൃഷ്ണന് നല്കിയ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ 169817 -ാം നമ്പറില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ചവറ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ചവറ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിലാണ് തുടര്‍നടപടിക്കായി നിയമോപദേശം തേടുന്നതെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."