മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പ് ഫൈനലില്‍
ലണ്ടന്‍: കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കെവിന്‍ ഡി ബ്രുയ്ന്‍ നേടിയ ഗോളില്‍ ബ്രിസ്റ്റോള്‍ സിറ്റിയെ 3-2ന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. ഇരു പാദങ്ങളിലായി 5-3നാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പാദ പോരാട്ടത്തില്‍ 2-1ന് സിറ്റി സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.
സിറ്റിയുടെ കരുത്തിനെ വെല്ലുവിളിച്ചാണ് ബ്രിസ്റ്റോള്‍ തോല്‍വി വഴങ്ങിയത്. സനെ, അഗ്യെറോ എന്നിവരുടെ ഗോളില്‍ ലീഡെടുത്ത സിറ്റിയെ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബ്രിസ്റ്റോള്‍ സമനിലയില്‍ തളച്ചിരുന്നു.
ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിലാണ് ബ്രിസ്റ്റോള്‍ സമനില പിടിച്ചത്. തൊട്ടുപിന്നാലെയാണ് ഡി ബ്രുയ്ന്‍ വിജയ ഗോള്‍ ടീമിന് സമ്മാനിച്ചത്. ആഴ്‌സണല്‍- ചെല്‍സി പോരാട്ടത്തിലെ വിജയികളാണ് സിറ്റിയുടെ കലാശപ്പോരാട്ടത്തിലെ എതിരാളികള്‍.
അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്
മാഡ്രിഡ്: കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തി സെവിയ്യ സ്പാനിഷ് കിങ്‌സ് കപ്പിന്റെ സെമിയിലേക്ക് മുന്നേറി. ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച സെവിയ്യ സ്വന്തം തട്ടകത്തില്‍ 3-1ന് വിജയം ആവര്‍ത്തിച്ച് ഇരു പാദങ്ങളിലായി 5-2ന്റെ വിജയം പിടിച്ചാണ് സെമിയിലേക്ക് കടന്നത്.
അവസരം നഷ്ടപ്പെടുത്തി
നെരോക്ക
ഇംഫാല്‍: ഐ ലീഗ് പോരാട്ടത്തിന്റെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനുള്ള അവസരം പുതുമുഖങ്ങളായ നെരോക്ക നഷ്ടപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷില്ലോങ് ലജോങിനോട് പരാജയപ്പെട്ടു. നിലവില്‍ 21 പോയിന്റുമായി രണ്ടാമതുള്ള നെരോക്ക വിജയിച്ചിരുന്നെങ്കില്‍ 24 പോയിന്റുമായി മിനെര്‍വ പഞ്ചാബിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമായിരുന്നു.
ജയം; പൂനെ തലപ്പത്ത്
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ജംഷഡ്പൂര്‍ എഫ്.സിയെ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി എഫ്.സി പൂനെ സിറ്റി. 2-1നാണ് പൂനെ വിജയം സ്വന്തമാക്കിയത്.
ജയത്തോടെ 22 പോയിന്റുമായി പൂനെ ഒന്നാം സ്ഥാനത്തേക്ക് കയറി. കളിയുടെ 29ാം മിനുട്ടില്‍ വെല്ലിങ്ടനിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ നാല് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് പൂനെ വീഴ്ത്തിയത്. 62ാം മിനുട്ടില്‍ ഗുര്‍തേജ് സിങിലൂടെ സമനില പിടിച്ച പൂനെ 66ാം മിനുട്ടില്‍ എമിലിയാനോ ആല്‍ഫരോയിലൂടെയാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."