തൃക്കരിപ്പൂരില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 14 മുതല്‍
തൃക്കരിപ്പൂര്‍: പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് പെന്റ് ഇന്റര്‍നാഷണല്‍, ഹിറ്റാച്ചി എഫ്.സി സംയുക്തമായി തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന രാത്രികാല ഫുട്ബോള്‍ ടൂര്‍ണമെന്റ് 14നു തുടങ്ങുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എംപയര്‍ പ്രീമിയര്‍ ട്രോഫിക്കും ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമായുള്ള ടൂര്‍ണമെന്റ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മിനി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് മൈതാനത്താണ് നടക്കുക.
ഉദ്ഘാടന മത്സരത്തില്‍ ഫായിക്ക ഇന്‍ഡോര്‍ അക്കാദമി വള്‍വക്കാടും ഉഷ എഫ്.സി ആലുക്കാസ് തൃശൂരുമാണ് ഏറ്റുമുട്ടുന്നത്. ഫുട്ബോള്‍ മേളയോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിര്‍ധനരായ കിടപ്പിലായ രോഗികള്‍ക്ക് പഞ്ചായത്ത് പാലിയേറ്റിവുമായി സഹകരിച്ച് സഹായിക്കുക, തൃക്കരിപ്പൂരിലെ ഫുട്ബോള്‍ പ്രതിഭകളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ ഫുട്ബോള്‍ മേളക്ക് പിന്നിലുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച് റഹീം, ഇബ്റാഹിം തട്ടാനിച്ചേരി, വി.പി മുത്തലിബ്, വി.കെ രാധാകൃഷ്ണന്, പി.പി നാസര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."