പദ്മാവത് വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആര്‍.എസ്.എസ്. വ്യാവസായിക താത്പര്യം മാത്രം ലക്ഷ്യമിട്ട് സ്ഥിരീകരിക്കപ്പെടാത്തതും വിവാദപരവുമായ വിവരങ്ങള്‍ ഉപയോഗിച്ച് ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് പദ്മാവത് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ആര്‍.എസ്.എസ് വടക്ക്-പടിഞ്ഞാറന്‍ മേഖലയുടെ സംഘചാലക് ഭാഗവത് പ്രകാശാണ് പദ്മാവതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അലാവുദ്ദീന്‍ ഖില്‍ജിയുടെ ക്രൂരതകള്‍ എന്തിന് പ്രദര്‍ശിപ്പിക്കണം. ഖില്‍ജി ഇന്ത്യയെ കൊള്ളയടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്തു. സ്ത്രീകളെ നിര്‍ബിന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരാളുടെ സിനിമ പ്രദര്‍ശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാഗവത് വ്യക്തമാക്കി.
സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപക പദുക്കോണ്‍ നായികയായെത്തുന്ന പദ്മാവത് ഇന്ന് തിയേറ്ററുകളിലെത്തി. പദ്മാവതിനെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ണിസേന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."