HOME
DETAILS
MAL
വിളവെടുപ്പിന് ഒരുങ്ങി പോളത്തുരുത്ത് പാടശേഖരം
backup
February 11 2017 | 03:02 AM
ഹരിപ്പാട്: വീയപുരം കൃഷിഭവന്‍ പരിധിയില്‍ പെടുന്ന മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരം വിളവെടുപ്പിന് ഒരുങ്ങി.
365 ഏക്കര്‍ വലിപ്പമുള്ള പാടശേഖരത്തില്‍ 182 കര്‍ഷകരാണുള്ളത്.
പമ്പാനദിയോട് ചേര്‍ന്നു കിടക്കുന്ന ഈ പാടത്ത് വളരെ നേരത്തെ തന്നെ കൃഷി ഇറക്കുന്നതിനാല്‍ വിളവെടുപ്പ് വേഗത്തിലാണ്.
ഫെബ്രുവരി അവസാനത്തില്‍ യന്ത്രങ്ങള്‍ എത്തിച്ച് മാര്‍ച്ച് 1 ന് വിളവെടുപ്പ് ആരംഭിക്കുന്നതിന് പൊതുയോഗം തീരുമാനിച്ചതായി പാടശേഖര സമിതി ഭാരവാഹികളായ അബ്ദുല്‍ റഷീദ് കൊച്ചാലുംമൂട്ടില്‍ സൈമണ്‍ ഏബ്രഹാം കണ്ണം മാലില്‍ ഭാസ്‌കരന്‍ മണിയങ്കേരില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."