യമനില്‍ വിമത സൈന്യം തൊടുത്തു വിട്ട മിസൈല്‍ തകര്‍ന്നു വീണു
റിയാദ്: യമനിലെ തലസ്ഥാന നഗരിയായ സന്‍ആ വിമാനത്താളത്തിനടുത്ത് വിമത സൈന്യം തൊടുത്തു വിട്ട മിസൈല്‍ തകര്‍ന്നു വീണു. വിമത വിഭാഗമായ ഹൂതികള്‍ തൊടുത്തുവിട്ട മിസൈലാണ് ലക്ഷ്യം തെറ്റി വിമാനത്താവളത്തിനടുത്ത വീടിനു മുകളില്‍ തകര്‍ന്നു വീണതെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിലെ അപകടങ്ങളോ ആളപായങ്ങളോ പുറത്ത് വന്നിട്ടില്ല. യമന്‍ പ്രതിസന്ധി ഏകദേശം തീരുന്നുവെന്ന സൂചനകള്‍ വരുന്നതിനിടെയാണ് കൂടുതല്‍ പ്രതി സന്ധി സൃഷ്ടിച്ച് ഹൂതികളുടെ ആക്രമണം. ചൊവ്വാഴ്ച്ച പാരീസില്‍ അമേരിക്ക, ബ്രിട്ടന്, യു എ ഇ വിദേശ കാര്യ മന്ത്രിമാരുമായി സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്ജൂബൈര് യെമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെയാണ് ഹൂതികളുടെ പ്രകോപിത ആക്രമണം.
യമനിലെ ബാക്കിയുള്ള പ്രദേശങ്ങള്‍ കൂടി തിരിച്ചു പിടിക്കാന്‍ സഖ്യ സേന ആക്രമണം ശക്തമാക്കി. അതിശക്തമായ വ്യോമാക്രമണമാണ് സഊദി സഖ്യ സേന വിമതര്‍ക്ക് നേരെ നടത്തുന്നത്. യമന്‍ നാഷണല്‍ ആര്‍മി അറബ് സഖ്യ സേനയുടെ അകമ്പടിയോടെ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം നാല്‍പ്പതിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. സആദ ഗവര്‍ണറേറ്റിലെ മൂന്നിടങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് ഹൂതികള്‍ കൊല്ലപ്പെട്ടത്. ഹൂതികളുടെ ശക്തി കേന്ദ്രമാണ് സആദ ഗവണറേറ്റ്. ഹൂതികള്‍ തുരത്തുന്നതിനായി സഅദയിലെ അല്‍ ഫലജ്, അല്‍ റഖാം, ജബല്‍ ശുഹൈബ് , എന്നിവിടങ്ങളിലാണ് യമന്‍ സൈന്യം മുന്നേറുന്നത്. സഖ്യ സേന നടത്തിയ മറ്റൊരാക്രമണത്തത്തില് സഖ്യ സേന വ്യോമ വിഭാഗം ഹൂതികളുടെ ഏഴു സൈനിക കവചിത വാഹനങ്ങളും മൈനുകളും മിസൈലുകളും ശേഖരിച്ചു വെച്ച സ്റ്റോറുകളും നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."