ദക്ഷിണകൊറിയയിലെ ആശുപത്രിയില്‍ തീപ്പിടുത്തം; 33 മരണം, നിരവധി പേര്‍ക്ക് പരുക്ക്
സോള്‍: ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപ്പിടിച്ചു. അഗ്നിബാധയില്‍ 33 പേര് മരിച്ചു. ദക്ഷിണ കൊറിയന്‍ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലാണ് തീപ്പിടുത്തമുണ്ടായത്. ഹൃദ്രോഗ ചികത്സയ്ക്ക് പേരുകേട്ട സെജോങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലെ എമര്‍ജന്‍സി മുറിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം.
പ്രാദേശിക സമയം ഇന്ന് രാവിലെ 7.30നാണ് സംഭവം. തീപ്പിടിച്ച സമയത്ത് 200ലധികം രോഗികള്‍ ആശുപത്രിക്കുള്ളിലുണ്ടായിരുന്നു. നിരവധിപേരെ സുരക്ഷിതരായി പുറത്തെത്തിച്ചു. തീപ്പിടുത്തത്തില്‍ 12ലധകം പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.
2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണിത്. കഴിഞ്ഞ മാസം ജെചിയോണിലെ ജിംനേഷ്യത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 29 പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."