HOME
DETAILS
MAL
നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍
backup
January 26 2018 | 04:01 AM
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേദല്‍ ജീന്‍സണ്‍ രാജയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടാവുകയും ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങുകയുമായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നതെന്നാണ് വിവരം.
റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്.എം.ഒ. ഡോ. ജീന്‍ പദ്മ (58), മകളും എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ കരോലിന് (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെ നന്തന്‍കോട്ടെ വീട്ടില്‍ വച്ച് കേദല്‍ കൊലപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ഇയാളെ അടുത്തിടെയാണ് തിരികെ ജയിലില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."