HOME
DETAILS

സോളാര്‍: തിരുവഞ്ചൂര്‍ ഹൈക്കോടതിയില്‍

  
backup
January 26 2018 | 05:01 AM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88

 


കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അന്വേഷണ പരിധി ലംഘിച്ചുള്ള കമ്മിഷന്റെ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു.
ആറുകോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 33 സോളാര്‍ കേസുകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് 2013 ഒക്ടോബര്‍ 23ന് സോളാര്‍ കമ്മിഷനെ നിയോഗിച്ചപ്പോള്‍ ആറ് വിഷയങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, കമ്മിഷന്‍ സ്വന്തം നിലയില്‍ ടേംസ് ഓഫ് റഫറന്‍സ് (പരിഗണനാവിഷയങ്ങള്‍) വിപുലമാക്കി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago