പാരിപ്പള്ളി മെഡി.കോളജിന് അനുമതി നിഷേധിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേട്: എം.പി
കൊല്ലം: പാരിപ്പളളി മെഡിക്കല്‍ കോളജിന് അനുമതി നിഷേധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി. കോളജിന്റെ ഭാഗം വാദം കേള്‍ക്കാന്‍ അവസരം നല്‍കിയെങ്കിലും ഉത്തരവാദിത്തപ്പെട്ട പ്രിന്‍സിപ്പാള്‍ നടപടികളില്‍ നിന്നും വിട്ടു നിന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ അയോഗ്യനാണെന്ന് കണ്ടെത്തിയ ആരോപണവിധേയനായ സൂപ്രണ്ടാണ് കോളജിന് വേണ്ടി ഹാജരായത്. സൂപ്രണ്ട് ഉന്നയിച്ച വാദങ്ങളോ രേഖകളോ അടിസ്ഥാനമാക്കി അനുമതി നല്കാന് കമ്മിറ്റി തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുകള്‍ ഈ വര്‍ഷം ഉണ്ടായതെങ്ങനെയെന്നുളളത് അന്വേഷണ വിധേയമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കോളജ് അട്ടിമറിക്കുന്നതിനായി ചികിത്സാ സൗകര്യങ്ങള്‍ നല്‍കാത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തു നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ പ്രശ്നം ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."