HOME
DETAILS
MAL
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
backup
February 11 2017 | 14:02 PM
ആലക്കോട് പോത്ത്കുണ്ടില് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പട്ടം കൊളന്ത സ്വദേശി പുതിയ വളപ്പില്‍ പ്രമോദ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. മലപ്പട്ടത്ത് നിന്നും ചെങ്കല്ലുമായി വായാട്ടുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പോത്ത്കുണ്ട് ബസ്സ്റ്റോപ്പിനു സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രമോദ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
ലോറിയില്‍ കുടുങ്ങിയ മറ്റു രണ്ടു പേരെ അഗ്നിശമന സേനയാണ് കാബിന് വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."