HOME
DETAILS
MAL
എസ്.എഫ്.ഐയെ സദാചാര ഗുണ്ടകളെന്നു മുദ്രകുത്തുന്നതിനെ അംഗീകരിക്കില്ല: വിജിന്
backup
February 11 2017 | 19:02 PM
തിരുവനന്തപുരം: എസ്.എഫ്.ഐയെ സദാചാര ഗുണ്ടകളെന്ന് മുദ്രകുത്താനുള്ള ശ്രമത്തെ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വിജിന്. യൂനിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസത്തില്‍ എസ്.എഫ്.ഐയുമായി ബന്ധമുള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ കുരിശിലേറ്റുകയോ ചെയ്യുന്ന രീതി തങ്ങളുടേതല്ലെന്നും വിജിന് ഫേസ്ബുക്കില്‍ കുറിച്ചു.
സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതും എസ്.എഫ്.ഐ ആണ്. സദാചാര ക്രൂരതകളെ തുറന്നുകാട്ടുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാറുള്ള പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്നും കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."