HOME
DETAILS
MAL
ബൊപ്പണ്ണ-ബാബോസ് സഖ്യം ഫൈനലില്‍
backup
January 26 2018 | 12:01 PM
പെര്‍ത്ത്: രോഹന് ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍. സ്പാനിഷ് ബ്രസീല്‍ ജോഡിയായ മാര്‍ട്ടിനസ് സാഞ്ചസ്-മാഴ്സല്‍ ഡെമോളിനര് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 7-5, 5-7, 10-6. ഒരു മണിക്കൂര്‍ 25 മിനിറ്റോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് രോഹന് ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യത്തിന്റെ ജയം. കാനഡയുടെ ഗബ്രിയേല ദബ്രോസ്കി-ക്രൊയേഷ്യയുടെ മാറ്റ് പാവിക് സഖ്യമാണ് ഫൈനിലിലെ എതിരാളികള്‍. ദബ്രോസ്കിക്കൊപ്പം ചേര്‍ന്ന് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."