ഖത്തറിൽ മത്സ്യോത്പാദനം വർധിപ്പിക്കാൻ അക്വാട്ടിക് ഫാമിങ് തുടങ്ങും
ദോഹ: മത്സ്യോത്പാദനത്തില്‍ നൂറ് ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അക്വാട്ടിക് ഫാമിങ് പദ്ധതിക്കായി ഉടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യോത്പാദന ഫാമുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം നല്‍കും. ഫാം സജ്ജമാക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഫാമുകള്‍ തുടങ്ങാനായി സ്വകാര്യ മേഖലക്ക് സ്ഥലം നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കംകുറിക്കാനൊരുങ്ങുകയാണെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് സയീദ് അല്‍ മുഹന്നദി പറഞ്ഞു. നിക്ഷേപകര്‍ക്ക് സ്ഥലം കൈമാറുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് മന്ത്രാലയം. ടെണ്ടറിനുശേഷം യോഗ്യരായ സ്വകാര്യകമ്പനികള്‍ക്ക് അക്വാട്ടിക് ഫാമുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് അനുവദിക്കും. ഈ വര്‍ഷം തന്നെ ടെണ്ടറിലേക്ക് പ്രവേശിപ്പിക്കും. അക്വാട്ടിക് ഫാമുകളിലൂടെ പ്രതിവര്‍ഷം ആറായിരം ടണ്‍ മീന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഉത്പാദനത്തിന്റെ പകുതി ഉപയോഗിച്ചുതന്നെ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റാനാകും. അവശേഷിക്കുന്നവ കയറ്റുമതി ചെയ്യും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയെ അക്വാ ഫാമുകള്‍ പിന്തുണക്കും. വ്യത്യസ്ത ഇനങ്ങളിലുള്ള മത്സ്യങ്ങളുടെ ലഭ്യത വിപണിയെ ശക്തിപ്പെടുത്തും. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ കമ്മറ്റിയുടെ സഹകരണത്തോടെയാകും ഫാമുകള്‍ക്കുള്ള സ്ഥലം അനുവദിക്കലും ലേല നടപടികളും യാഥാര്‍ഥ്യമാക്കുക. ഖത്തരികള്‍ക്ക് ചെറിയ മത്സ്യബന്ധന ബോട്ടുകള്‍ക്കായുളള ലൈസന്‍സ് നേടുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന തൊഴിലിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കും. പ്രാദേശിക മത്സ്യോത്പാദനത്തില്‍ 80 ശതമാനം രാജ്യം സ്വയം പര്യാപ്തമാണ്. അവശേഷിക്കുന്ന 20 ശതമാനമാണ് ഇറക്കുമതി ചെയ്യുന്നത്. ഉത്പാദനത്തില്‍ നൂറ് ശതമാനം സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രാദേശിക ഉത്പാദനത്തിലൂടെ വിപണിയുടെ ആവശ്യം പൂര്‍ണമായും നിറവേറ്റാനാകാത്തത്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ ഇതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും പദ്ധതികള്‍ ഈ വര്‍ഷം തുടങ്ങുമെങ്കിലും മുഴുവന്‍ പദ്ധതികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലേ പൂര്‍ത്തിയാകു. മീന്‍ ഉത്പാദനം അഞ്ചുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീന്‍, ചെമ്മീന്‍ ഫാമുകള്‍ക്കായാണ് അനുമതി നല്‍കുന്നത്. പ്രാദേശിക വിപണിയില്‍ പ്രതിവര്‍ഷം ആയിരം ടണ്‍ ചെമ്മീന്‍ ആവശ്യമായുണ്ട്. വിപണിയുടെ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായ തരത്തിലാകും ചെമ്മീന്‍ ഫാമുകളുടെ ഉത്പാദനം. റാസ്മത്ബക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന അക്വാട്ടിക് ഗവേഷണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 96 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വ്യത്യസ്തങ്ങളായ ഇടത്തരം മത്സ്യങ്ങളുടെ ഉത്പാദനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സമുദ്ര സമ്പത്ത് സംബന്ധിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായാണ് കേന്ദ്രം തയാറാകുന്നത്. ചെമ്മീനുകള്‍ കൂടാതെ അക്വാട്ടിക് ഗവേഷണ കേന്ദ്രത്തിലൂടെ പ്രതിവര്‍ഷം 25 ലക്ഷം ഹമൂര്‍, സാഫി, സുലൈത്തി മീനുകളുടെ ലാര്‍വ ഉത്പാദിപ്പിക്കാന്‍ കഴിയും. ചെമ്മീനുകളുടെ ഉത്പാദനത്തിനായി എട്ടു പ്രത്യേക ടാങ്കുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."