HOME
DETAILS

ഫെയ്‌സ്ബുക്ക് വഴിയുള്ള വിവാഹം പരാജയത്തിലേക്കെന്ന് ഗുജറാത്ത് ഹൈക്കോടതി

  
backup
January 26 2018 | 17:01 PM

marriages-fixed-on-facebook-are-bound-to-fail-gujarat-high-court


അഹമ്മദാബാദ്: യുവത്വങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുതിയ സൗഹൃദങ്ങളെയും ജീവിത പങ്കാളികളെയും തേടുന്ന സാഹചര്യത്തില്‍ പരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി. ഫെയ്‌സ്ബുക്ക് മുഖേനയുള്ള വിവാഹങ്ങള്‍ പരാജയമാണെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ജെ.ബി പര്‍ഡിവാല ഒരു കേസുമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

രാജ്‌കോട്ടിലെ ഫാന്‍സി ഷാ എന്ന സ്ത്രീ തന്റെ ഭര്‍ത്താവ് ജയ്ദീപ് ഷായും ബന്ധുക്കളും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു കേസ് ഫയല്‍ ചെയ്തു.

അവരുടെ വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസത്തിനു ശേഷം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങി. ഞാന്‍ ശ്രദ്ധിച്ചതെന്തെന്നാല്‍ അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു, പക്ഷെ എന്തുകൊണ്ടോ അത് പരിഹരിച്ചില്ല - ജഡ്ജ് നിരീക്ഷണത്തില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് മുഖേന നടന്ന ആധുനിക വിവാഹമാണിത്, ഇത് പരാജയമാണ്- പര്‍ഡിവാല പറഞ്ഞു.

നവ്‌സരിയാണ് ജയ്ദീപിന്റെ സ്വദേശം. എഞ്ചിനിയറിംഗ് ഡിഗ്രി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2011ല്‍ ഫാന്‍സിയുമായി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടത്. 2015 ഫെബ്രുവരിയോടെ ഇവരുടെ അടുപ്പത്തോട് മാതാപിതാക്കള്‍ അനുഭാവം പ്രകടിപ്പിച്ചു. വിവാഹജീവിതത്തിലേക്ക് കടന്ന് രണ്ടു മാസത്തോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

ഫാന്‍സി ജയദീപിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ജയദീപിന്റെ സഹോദരന്‍ പിയുഷ്, മാതാപിതാക്കളായ വികേഷ്ഭായ്, അനിതബെന്‍ എന്നിവര്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചു. 2016ല്‍ ജയദീപും കുടുംബാംഗങ്ങളും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് പര്‍ഡിവാല അവരോട് ബന്ധം പിരിയുവാനായി നിര്‍ദേശിച്ചു.

അവര്‍ ചെറുപ്പമാണ്. ഈ വിവാഹ ബന്ധം പിരിഞ്ഞാലേ അവര്‍ക്ക് ഭാവിയെ പറ്റി ചിന്തിക്കാനാകൂ- അദ്ദേഹം പറഞ്ഞു.

ആരോപണം പ്രധാനമായും ജയ്ദീപിനെതിരെയാണ്. അതുകൊണ്ടു തന്നെ ബന്ധുക്കള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കി. കോടതി ജയ്ദീപിന് തുണയായില്ല. ജയ്ദീപിനെതിരെ അന്വേഷണത്തിന് കോടതി ഉത്തവിടുകയാണ് ചെയ്തത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  a minute ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  25 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  34 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  39 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago