700 പഠിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന് തണലൊരുക്കി വിളയൂരിലെ 'തണല്‍' പ്രവര്‍ത്തകര്‍
കൊപ്പം: 'ഞാനെന്റ ആഭരണം പണയം വെക്കാന്‍ അഴിച്ച് വെച്ചിരിക്കുകയാണ്, ജോലി കഴിഞ്ഞ് ഭര്‍ത്താവെത്തിയാല്‍ ഇത് പണയം വെച്ച് കിട്ടുന്ന കാശ് കൊണ്ട് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങണം' കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെ ടോക്കണ്‍ കൊടുക്കാന്‍ വീടുകള്‍ കയറി ഇറങ്ങുന്നതിനിടെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരോട് കണ്ണീരൊലിപ്പിച്ച് ഒരു വീട്ടമ്മ പറഞ്ഞ വാക്കുകള്‍.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നതിനിടെ മക്കളുടെ വിദ്യാഭ്യാസവും മറ്റും മുന്നോട്ട്‌കൊണ്ടുപോവാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് തണലാവാന്‍ ഈവര്‍ഷവും തണലിന്റെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. അതിന് ഫലവും കണ്ടു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കിറ്റ് നല്‍കിയത് അറുനൂറ് പേര്‍ക്കാണെങ്കില്‍ ഇത്തവണ അത് എഴുനൂറാക്കി.
മാസംതോറും നടത്തുന്നസൗജന്യ റേഷനും ചികിത്സാ സഹായങ്ങള്‍ക്കും പുറമെയാണിത്. ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം കിടക്കകളും വാക്കിങ് സ്റ്റിക്കും, വീല്‍ ചെയറും, വാട്ടര്‍ ബെഡും വിതരണം നടത്തി. ഈ വര്‍ഷത്തെ സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഹുസൈന്‍ കണ്ടേങ്കാവ് അധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍, കൊപ്പം ഗ്രാമപഞ്ചായത്തംഗം ധന്യ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പാലൊളി അബ്ദുറഹ്മാന്‍, സക്കീന ഹുസൈന്‍, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹി വി.പി അബൂബക്കര്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.എം അബുഹാജി, കെ.എം.സി.സി ഭാരവാഹി ജലീല്‍ കരുവാന്‍കുഴി, കൊളക്കാട്ടില്‍ കുഞ്ഞാപ്പു, ചെറ്റാലിയില്‍ മുഹമ്മദ് കുട്ടി, ടി നാസര്‍ മാസ്റ്റര്‍, ഇസ്മയില്‍ വിളയൂര്‍, ഒ.ടി സാബിര്‍ മാസ്റ്റര്‍, ആബിദ് പാലക്കല്‍, എസ്.പി റിയാസ്, സി മുസ്തഫ, വി.എം സൈത് മുഹമ്മദ്, സി മൊയ്തീന്‍ കുട്ടി, എം മുസ്തഫ, വി.പി ഹനീഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."