നവ മാധ്യമങ്ങളിലെ എഴുത്ത് സാഹിത്യമല്ലെന്നോ..?
സോഷ്യല്‍ മീഡിയകളിലെ എഴുത്ത് സാഹിത്യമായി അംഗീകരിക്കാനാവില്ലെന്ന ഒരു മുഖ്യധാരാ സാഹിത്യകാരന്റെ പ്രസ്താവന തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്. എവിടെ എഴുതുന്നു എന്നതിലല്ല കാര്യം, മറിച്ച് എന്തെഴുതുന്നു എന്നതിലാണ്. പുസ്തകത്തില്‍ എഴുതുന്നതു മാത്രമാണ് സാഹിത്യമെങ്കില്‍, എഴുത്തോലകളിലും പാറക്കഷണങ്ങളിലും തോലുകളിലും എഴുതിപ്പോന്ന പൂര്‍വികരുടെ കൃതികളെ നാം ഏത് ഇനത്തില്‍ ഉള്‍പ്പെടുത്തും?.
നവ മാധ്യമങ്ങളിലെ എഴുത്തിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാവുമോ നമുക്ക്. ഒരു പക്ഷേ ഇന്ന് അച്ചടി രംഗത്തേക്കാള്‍ മികച്ച സാഹിത്യകൃതികള്‍ സോഷ്യല്‍ മീഡിയ നമുക്ക് സമ്മാനിക്കുന്നുണ്ട്. അത്തരം സാഹിത്യ സൃഷ്ടികള്‍ക്ക് ജന്മം നല്‍കുന്നത് അധികവും പ്രവാസികളാണെന്നത് പറയാതെ വയ്യ.
അവര്‍ എഴുതുന്ന കൃതികള്‍ ഒരു പുസ്തകം വായനക്കാരിലെത്തുന്നതിനേക്കാള് വേഗത്തില്‍ വായനക്കാരിലെത്തുകയും ചര്‍ച്ചയാവുകയും ചെയ്യുന്നു.
അത്തരം കൃതികള്‍ക്ക് മികച്ച പുസ്തകമാകാനുള്ള സാഹിത്യശക്തിയുണ്ടെങ്കിലും, അതിന്റെ പുറകെ നടക്കാന്‍ നവമാധ്യമങ്ങളിലെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് പ്രവാസികളായ എഴുത്തുകാര്‍ക്ക് സമയം കിട്ടാറില്ല. എങ്കിലും പലതിനും അച്ചടിമഷി പുരളുന്നത് നമുക്കു ശുഭപ്രതീക്ഷയാണ്.
ശരിയാണ്, നവമാധ്യമങ്ങളില്‍ ആര്‍ക്കും അഭിപ്രായം പറയാം. പക്ഷേ നല്ലത് കൊള്ളാം അല്ലാത്തത് തള്ളാം. ഓരോരുത്തര്‍ക്കും അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തുകൂടെ.?. 'ഓരോ ബാക്ക് ബെഞ്ചില്‍ നിന്നും ഒരു ശാസ്ത്രജ്ഞന് പിറവിയെടുക്കും' എന്ന അബ്ദുല്‍കലാമിന്റെ വാക്ക് പലരും മറന്ന് പോയെന്ന് തോന്നുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."