ലഹരിക്കെതിരേ താക്കീതായി പുത്തൂരില്‍ മനുഷ്യച്ചങ്ങല
മുക്കം: പുത്തൂരില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ലഹരി മാഫിയകള്‍ക്ക് താക്കീതായി. വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിയുടെ അടിമകളാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും ചടങ്ങ് മുന്നറിയിപ്പ് നല്കി.
ഒരുമ പുത്തൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനുപേര്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒരുമ ചെയര്മാന് പി. അബ്ദുന്നാസര്‍ അധ്യക്ഷനായി.
ചെല്‍ഡ്ലൈന്‍ ജില്ലാ കൗണ്‍സിലര്‍ പി. കുഞ്ഞോയി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദലി കിനാലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ മനു, കെ.കെ രാധാകൃഷ്ണന്, പി.വി അബ്ദുറഹ്മാന് മാസ്റ്റര്‍ സംസാരിച്ചു. കണ്‍വീനര്‍ എ.കെ അബ്ദുറഹ്മാന് സ്വാഗതവും മജീദ് പുത്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."