ഇടതുഭരണം കേരള ജനതയെ ദുരിതത്തിലാക്കി: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശേരി: ഒരുവര്‍ഷം തികയും മുന്‍പേ ജനവിരുദ്ധ ഭരണത്തിലൂടെ ഇടതുസര്‍ക്കാര്‍ കേരള ജനതയെ ദുരിതത്തിലാക്കിയെന്നും പിണറായി ഭരണത്തില്‍ ക്ഷേമവും വികസനവും നടക്കുന്നില്ലെന്നും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍. കട്ടിപ്പാറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്കും നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് പൂലോട് അധ്യക്ഷനായി.
ജി.സി.സി കെ.എം.സി.സി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ യൂത്ത് ലീഗ് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ലീഗ് സംസ്ഥാന സമിതിയംഗം എം.എ റസാഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. നജീബ് കാന്തപുരം, ആഷിഖ് ചെലവൂര്‍, എ.കെ കൗസര്‍, ടി. മൊയ്തീന്‍കോയ, റഫീഖ് കൂടത്തായി, എ.കെ അബൂബക്കര്‍ കുട്ടി, മുഹമ്മദ് മോയത്ത്, എ.ടി ഹാരിസ്, സലാം മാസ്റ്റര്‍, പി.സ. സെയ്തൂട്ടി ഹാജി, ഷമീര്‍ മോയത്ത്, സി.പി അബ്ദുല്ല, നജീബ് തച്ചംപൊയില്‍, മോഹന്‍ദാസ് കട്ടിപ്പാറ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജന. സെക്രട്ടറി ഷാഫി സക്കരിയ സ്വാഗതവും ശംസീര്‍ കന്നൂട്ടിപ്പാറ നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന യുവജന റാലിക്ക് മുജീബ് വേണാടി, മുസ്തഫ പീറ്റയില്‍, ഷമീര്‍ അമരാട്, നൗഷാദ് ആറ്റുസ്ഥലം, നൗഫല്‍ വെട്ടിഒഴിഞ്ഞതോട്ടം, സക്കരിയ അമ്പായത്തോട്, ശുക്കൂര്‍ കല്ലുള്ളതോട് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."