കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
അനുസ്മരണവും
പ്രാര്‍ഥനാ സദസും
ഇന്ന്
കല്‍പ്പറ്റ: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം ചൂരിയാറ്റയില്‍ രിഫാഈ ശൈഖ് അനുസ്മരണവും പ്രാര്‍ഥനാ മജ്‌ലിസും നടക്കും. കെ.വി ജഅ്ഫര്‍ ഹൈതമി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്് വി.കെ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനാവും.
അബ്ബാസ് ഫൈസി വാരമ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും. പ്രാര്‍ഥനക്ക് സാജിദ് ബാഖവി പന്തിപ്പൊയില്‍ നേതൃത്വം നല്‍കും. അബ്ദുല്ലകുട്ടി ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി മില്ലുമുക്ക്, ശംസുദ്ദീന്‍ റഹ്മാനി, മുജീബ് ഫൈസി കമ്പളക്കാട്, മുഹമ്മദ്ക്കുട്ടി ഹസനി, സൈനുല്‍ ആബിദ് ദാരിമി, മുഹമ്മദ് ക്കുട്ടി ബാഖവി, നദീര്‍ മൗലവി, മൊയ്ദീന്‍, ഹസന്‍ സംബന്ധിക്കും.
മതപ്രഭാഷണവും
മജ്‌ലിസുന്നൂറും
നാളെ
നാലാംമൈല്‍: കെല്ലൂര്‍ കാപ്പുംകുന്ന് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാപ്പുംകുന്ന് ശംസുല്‍ ഉലമ നഗറില്‍ ഏകദിന മതപ്രഭാഷണവും മജ്‌ലിസുന്നൂറും നാളെ വൈകിട്ട് 6.30ന് നടക്കും. ത്വാബിര്‍ ഹുദവി പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. അല്‍ മഷ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി ആയിപ്പുഴ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. പാലത്തായി മൊയ്തു ഹാജി മുഖ്യാതിഥിയാവും. ആസിഫ് വാഫി റിപ്പണ്‍, സിറാജുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി സംസാരിക്കും.
അനുസ്മരണം
നടത്തി
ചുള്ളിയോട്: എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയും അസാസുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയും സംയുക്തമായി ഇ അഹമ്മദ് അനുസ്മരണം നടത്തി. സിറാജുല്‍ മുനീര്‍ മദനി നേതൃത്വം നല്‍കി. നവാസ് കൊടശ്ശേരി, എന്‍.കെ അബ്ബാസ്, സാജിദ്, സാദിഖ്, പി മൊയ്തീന്‍, പഞ്ചായത്ത് അംഗം റഫീഖ് കരടിപ്പാറ പങ്കെടുത്തു.
കാട്ടുപന്നിയുടെ
ആക്രമണത്തില്‍
കര്‍ഷകന് പരുക്കേറ്റു
പുല്‍പ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരുക്കേറ്റു. ഇരുളം ചേലക്കൊല്ലി തെങ്ങുമൂട്ടില്‍ രാജ(52)നാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. രാജനെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
നിയന്ത്രണം വിട്ട
ജെ.സി.ബി മറിഞ്ഞു
ഗൂഡല്ലൂര്‍: നിയന്ത്രണം വിട്ട ജെ.സി.ബി മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് അത്ഭുതകരമായി. ഡ്രൈവര്‍ പശുപതിയും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊളപ്പള്ളിയില്‍ സ്വകാര്യ തോട്ടത്തില്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടം.
ഹജ്ജ്; കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
നിരാശാജനകം:
എസ്.എം.എഫ്
കമ്പളക്കാട്: കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയിട്ടും ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ച് ഉത്തരവിറക്കിയത് ഏറെ നിരാശാജനകമാണെന്ന് കമ്പളക്കാട് അന്‍സാരിയ്യ മദ്‌റസയില്‍ ചേര്‍ന്ന എസ്.എം.എഫ് മേഖലാ സാരഥീ സംഗമം അഭിപ്രായപ്പെട്ടു. 75 ശതമാനം യാത്രികരും മലബാറില്‍ നിന്നുള്ളവരായതിനാല്‍ എം ബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റി നിശ്ചയിക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പുറത്തിറക്കിയതെന്നും യോഗം കുറ്റപ്പെടുത്തി. സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി.സി ഇബ്‌റാഹിം ഹാജി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തി. കെ.കെ അഹമ്മദ് ഹാജി, മുഹമ്മദ് അസ്‌ലം ബാഖവി, നെല്ലോളി അമ്മത് സംസാരിച്ചു. പുതിയ മേഖലാ ഭാരവാഹികളായി വി.കെ സഈദ് ഫൈസി(പ്രസി), അബ്ദുറഹിമാന്‍ ഫൈസി(വൈ.പ്രസി), എ.എം മൂസ(ജ.സെക്ര), പി.വി സിദ്ദീഖ് മാസ്റ്റര്‍(ജോ.സെക്ര), അറക്ക മൂസഹാജി(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാഞ്ഞായി ഉസ്മാന്‍ നേതൃത്വം നല്‍കി. സഈദ് ഫൈസി സ്വാഗതവും എ.എം മൂസ നന്ദിയും പറഞ്ഞു.
കോണ്‍ഗ്രീറ്റ് റോഡ്
ഉദ്ഘാടനം
തരുവണ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മിച്ച കുനിങ്ങാരത്ത് പടി (നെല്ലിപ്പടി) കോണ്‍ഗ്രീറ്റ് റോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ മൈമൂന നിര്‍വഹിച്ചു. പഞ്ചായത്തംഗം കാഞ്ഞായി ഇബ്‌റാഹീം ഹാജി അധ്യക്ഷനായി. കെ.സി അബ്ദുല്ല, കെ.ടി മമ്മുട്ടി, കെ.കെ ഇബ്‌റാഹീം, കരിയാടന്‍കണ്ടി മൊയ്തു, കാളിയാര്‍ അഷ്‌കര്‍, മക്കി റഫീഖ്, ത്വാഹിറ ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."