HOME
DETAILS

പരിഷ്‌കാരിയാവാന്‍ ഒരുങ്ങി ബത്തേരി ടൗണ്‍

  
backup
February 12 2017 | 00:02 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d

 


സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ പരിഷ്‌കാരങ്ങള്‍ വരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടേയും, വ്യാപാരി വ്യവസായി സംഘടനകളുടേയും യോഗം ചേര്‍ന്നു.
ടൗണില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് യോഗം തീരുമാനമെടുത്തു. അസംപ്ഷന്‍ ജംഗ്ഷനില്‍ നിലവിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ്, കോട്ടക്കുന്ന് മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ ചുങ്കം ബസ് സ്റ്റാന്‍ഡ് പരിസരത്ത് തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും. ടൗണില്‍ ഏക മത്സ്യ മാംസ മാര്‍ക്കറ്റ് എന്ന ആശയം നടപ്പിലാക്കുകയാണ് ഉദ്ദേശം.
വണ്‍വേ റോഡിലെ വര്‍ധിച്ച വാഹനത്തിരക്കും നിലവിലുള്ള മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നവും ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് നിലവിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റുകളിലെ കച്ചവടക്കാരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.
ഭരണ സമിതി ചര്‍ച്ച ചെയ്ത് മാര്‍ക്കറ്റ് മാറ്റുന്ന കാര്യം തീരുമാനിക്കും. നിലവില്‍ ഇപ്പോള്‍ മത്സ്യ -മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിവാകുമ്പോള്‍ നഗരസഭയുടെ പുതിയ ഷോപ്പിങ് കോംപ്ലക്‌സ് അവിടെ നിര്‍മിക്കും. ടൗണില്‍ പുതിയതായി നിര്‍മിച്ച ഫുട്പാത്തിന്റെ കൈവരിയില്‍ പ്രചാരണ ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നത് നിരോധിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മറ്റ് സംഘടനകള്‍ക്കും പ്രചാരണ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് ടൗണില്‍ പ്രത്യേക സ്ഥലം കണ്ടെത്തും.
എന്നാല്‍ സ്ഥിരമായി പരിപാടികള്‍ നടക്കുന്ന സ്വതന്ത്ര മൈതാനിയുടെ പരിസരത്ത് 50 മീറ്റര്‍ ചുറ്റളവില്‍ കൊടിതോരണങ്ങള്‍ കെട്ടാം. പരിപാടി കഴിഞ്ഞാന്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യേണ്ടതാണ്. സ്വതന്ത്രമൈതാനി പരിസരം, ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയില്‍ പരസ്യ ബോര്‍ഡുകളും മറ്റും കെട്ടാന്‍ പാടില്ല.
കൂടാതെ ടൗണിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ഇലക്ട്രിക് പോസ്റ്റുകള്‍ പെയിന്റ് ചെയ്ത് മനോഹരമാക്കാനും തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭാ സെക്രട്ടറി സി.ആര്‍ മോഹനന്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ സി. അബ്ദുള്‍ ഖാദര്‍, ബാബു പഴുപ്പത്തൂര്‍, കുര്യാക്കോസ്, ഇബ്രാഹിം തൈത്തൊടി, ടിജി ചെറുതോട്ടില്‍, എ. ഭാസ്‌ക്കരന്‍, കെ.കെ. രാജന്‍, ദീനദയാല്‍, എ.യു നാസര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  7 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  33 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  38 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago