HOME
DETAILS

ലളിത് മോദിക്കുവേണ്ടി വീണ്ടും ഇന്റര്‍പോളിനെ സമീപിക്കും

  
backup
May 29 2016 | 20:05 PM

%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യക്കേസില്‍ അന്വേഷണം നേരിടുന്ന ഐ.പി.എല്‍ മുന്‍ മേധാവി ലളിത് മോദിയെ ഇന്ത്യയിലേയ്ക്കു തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്ര ഏജന്‍സികള്‍ ഒരിക്കല്‍ക്കൂടി ഇന്റര്‍പോളിനെ സമീപിക്കും. ലളിത് മോദിക്കും മറ്റ് ഏഴു പേര്‍ക്കുമെതിരേ 2010ല്‍ കേസെടുത്തിരുന്നുവെന്നും ഇതുസംബന്ധിച്ചു തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ചെന്നൈ ക്രൈംബ്രാഞ്ച് ഓഫിസ് കേന്ദ്ര ധനകാര്യമന്ത്രാലയത്തെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണ് ലളിത് മോദിക്കെതിരേ ചുമത്തിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ചിന്റെ നടപടികള്‍. ലളിത് മോദിക്കെതിരേ ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദം നല്‍കുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടിസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പ്രഥമ മേധാവിയായ ലളിത് മോദിയെ, സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് 2010ല്‍ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ഭയന്നു ബ്രിട്ടനില്‍ ഒളിവില്‍ കഴിയുകയാണ് അദ്ദേഹം. റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇതുസംബന്ധിച്ചു പിന്നീട് പുരോഗതിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇന്റര്‍പോളിനെ സമീപിക്കാന്‍ ഇ.ഡി ഒരുങ്ങുന്നത്.
ലളിത് മോദിയെ വിദേശത്തേക്കു കടക്കുന്നതിനു വിദേശകാര്യമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരരാജ സിന്ധ്യയും നിയമവിരുദ്ധമായി സഹായിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago