പ്രതിശ്രുത വധുവിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍
ബദിയടുക്ക: പ്രതിശ്രുത വധുവിന്റെ 12 പവന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി റിമന്ഡില്. ബദിയടുക്കക്ക് സമീപം ബാറടുക്കയിലെ ശാരദയുടെ വീടിന്റെ വാതില്‍ പൊളിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മുള്ളേരിയ പൈക്ക റോഡിലെ കാംപ്കോയ്ക്ക് സമീപം താമസിക്കുന്ന അശോകന(38)ാണ് റിമന്‍ഡിലായത്.
സംഭവത്തില്‍ രണ്ടു പേരെ കൂടി പൊലിസ് അന്വേഷിച്ചു വരികയാണ്. ബദിയഡുക്കക്ക് സമീപം ബാറടുക്കയിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് പ്രതി റിമന്‍ഡിലായത്. കഴിഞ്ഞ ജനുവരി 31 നു രാത്രിയാണ് സംഭവം. ശാരദയുടെ മകള്‍ നിഷയുടെ വിവാഹ ആവശ്യത്തിനായി വാങ്ങിച്ച സ്വര്‍ണമാണ് കവര്‍ന്നത്. നിഷയുടെ വിവാഹം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ന
31 നു വൈകുന്നേരം അഞ്ചുമണിയോടെ നിഷയും മാതാവും ശാരദയും ബദിയടുക്ക ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ തക്കത്തിലാണ് മോഷണം നടന്നത്. നാലര പവന് സ്വര്‍ണാഭരണം അശോകന്റെ കൈവശം പൊലിസ് കണ്ടെത്തി.
ബാക്കിയുള്ളവ മംഗളുരുവിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അശോകന് എട്ടു കേസുകളിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ചാരായ കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന അശോകന് ഏതാനും മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആട് മോഷണവുമായി ബന്ധപ്പെട്ട് അശോകനെതിരേ ആദൂര്‍ സ്റ്റേഷനിലും ചന്ദനം മോഷ്ടിച്ചതിനും കര്‍ണാടകയിലും കേസുണ്ട്.
ബാറടുക്കയിലെ കാവര്ച്ചാ കേസില്‍ നെക്രാജെയിലെ ഹരിഷിനെയും കണ്ണൂര്‍ സ്വദേശിയേയും പൊലിസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ബാക്കിയുള്ള സ്വര്‍ണം കണ്ടെത്തുന്നതിനും അശോകനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ആവശ്യപ്പെടുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."