കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
അണങ്കൂര്‍ റെയ്ഞ്ച് ഇസ്്‌ലാമിക് കലാമേള 25ന്
കോപ്പ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അണങ്കൂര്‍ റെയ്ഞ്ച് ഇസ്്‌ലാമിക കലാമേള ഈമാസം 25, 26 തിയതികളില്‍ കോപ്പ രിഫാഇയ്യ മദ്‌റസയില്‍ നടക്കും.
21 മദ്‌റസകളില്‍ നിന്നായി അഞ്ഞൂറില്‍ പരം വിദ്യാര്‍ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷനായി. മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ടി.എ മുനീര്‍ ഹാജി, മുഹമ്മദ് ഹാജി കോപ്പ, എ.എസ് അഹ്മദ് മാന്യ, ടി.എ.മുഹമ്മദ് ശാഫി സംസാരിച്ചു.
ബദിയടുക്ക ബസ്സ്റ്റാന്‍ഡ് നിര്‍മാണം
പ്രഖ്യാപനത്തില്‍ ഒതുങ്ങി
ബദിയടുക്ക: കാലപ്പഴക്കം മൂലം അപകട ഭീഷണിയിലായ ബദിയടുക്ക ബസ്സ്റ്റാന്‍ഡ് പൊളിച്ചു മാറ്റി ആധുനിക സജ്ജീകരണങ്ങളോട് കൂടി പുതിയ കെട്ടിടം പണിയുമെന്ന പ്രഖ്യാപനത്തിന് വര്‍ഷം രണ്ടു പിന്നിട്ടിട്ടും നടപടിയായില്ല.
ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ഇരുമ്പ് കമ്പികള്‍ തുരുമ്പിച്ച് സിമന്റ് പാളികള്‍ ഇളകി യാത്രക്കാരുടെ തലയില്‍ വീണ് അപകടം പതിവായതോടെ പഞ്ചായത്ത് അധികൃതര്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനും കെട്ടിടം പുതുക്കി പണിയുന്നതിന് എന്‍.എ നെല്ലികുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സ് പണിയുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ ഒഴിയണമെന്ന് സ്ഥാപന ഉടമകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസും നല്‍കിയിരുന്നു. അതേ സമയം കെട്ടിടത്തില്‍ കച്ചവടം നടത്തുകയായിരുന്ന വ്യാപാരികള്‍ മുറികള്‍ ഒഴിഞ്ഞിട്ട് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും കെട്ടിടം പൊളിച്ചു മാറ്റുവാനുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. പഴക്കം ചെന്ന കെട്ടിടത്തില്‍ നിന്ന് ഇപ്പോള്‍ സിമന്റ് പാളികള്‍ അടര്‍ന്നു വീഴുകയാണ്. സുള്ള്യ, പുത്തൂര്‍ , കാസര്‍കോട്, മംഗളുരു തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറു കണക്കിന് യാത്രക്കരെത്തുന്ന ബസ്സ്റ്റാന്‍ഡിനോടാണ് അധികൃതര്‍ അനാസ്ഥ കാട്ടുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ: ജനകീയ സമരം മൂന്നാം ദിവസത്തിലേക്ക്
ചെര്‍ക്കള: കല്ലട്ക്ക, ബദിയടുക്ക, ഏത്തട്ക്ക - സൂലപ്പദവ്, മുള്ളേരിയ-ആര്‍ലപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസം ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, ബ്ലോക്ക് മെമ്പര്‍ അവിനാശ് റൈ, പി.കെ ഗോപാലകൃഷ്ണ ഭട്ട്, ബഷീര്‍ ഫ്രണ്ട്‌സ്, അബൂബക്കര്‍ സഅദി നെക്രാജെ, കെ.എസ് മുഹമ്മദ്, സി.കെ ചന്ദ്രന്‍, അബ്ദുല്ല ചാലക്കര, ഭാസ്‌ക്കര ബദിയടുക്ക, വിശ്വനാഥ പ്രഭു, നൗഷാദ് മാടത്തടുക്ക, മൊയ്തു മുനിയൂര്‍, സിജു ബദിയടുക്ക, ജീവന്‍ തോമസ്, സത്താര്‍, ഹൈദര്‍ കുടുപ്പംകുഴി പ്രസംഗിച്ചു. ബാലകൃഷ്ണ ഷെട്ടി സ്വാഗതവും അഷ്‌റഫ് മുനിയൂര്‍ നന്ദിയും പറഞ്ഞു.
അടിസ്ഥാന സൗകര്യമൊരുക്കാതെ ഗതാഗത പരിഷ്‌കരണം
നീലേശ്വരം: നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ ജനം വലയുന്നു. തെരു റോഡിലൂടെ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനമാണു യാത്രക്കാരെ വലയ്ക്കുന്നത്. റോഡ് വീതി കൂട്ടുകയോ അറ്റകുറ്റപ്പണി നടത്താതെയോ ആണു പരിഷ്‌കരണം നടപ്പിലാക്കിയത്. യാത്രക്കാര്‍ക്കു നില്‍ക്കാനുള്ള ബസ് ഷെല്‍ട്ടറും നഗരസഭ ഒരുക്കിയില്ല. ഇതുമൂലം മെയിന്‍ ബസാറില്‍ ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാരാകട്ടെ വെയിലില്‍ ഉരുകുകയാണ്. ദേശീയപാതയോരത്തു നില്‍ക്കുന്നവര്‍ക്കാകട്ടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തെറിക്കുന്ന കരിങ്കല്‍ ചീളുകള്‍ കൊണ്ട് പരുക്കേല്‍ക്കുന്നുമുണ്ട്. ഹൈവേ ജങ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കു അവിടെയുള്ള കൂറ്റന്‍ ആല്‍മരം മൂലം പരസ്പരം കാണാന്‍ കഴിയാതെ വരുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."